Quantcast

ആഘോഷത്തിനിടെ അടിതെറ്റി; ബ്രസീല്‍ കോച്ച് ചികിത്സയില്‍  

കളിക്കാരെ മാത്രമല്ല കോച്ചിനെയും ചികിത്സിക്കേണ്ട അവസ്ഥയിലാണ് റഷ്യയില്‍ എത്തിയ ബ്രസീല്‍ ടീമിലെ ഡോക്ടര്‍മാര്‍.  

MediaOne Logo

Web Desk

  • Published:

    24 Jun 2018 12:05 PM IST

ആഘോഷത്തിനിടെ അടിതെറ്റി; ബ്രസീല്‍ കോച്ച് ചികിത്സയില്‍  
X

കളിക്കാരെ മാത്രമല്ല കോച്ചിനെയും ചികിത്സിക്കേണ്ട അവസ്ഥയിലാണ് റഷ്യയില്‍ എത്തിയ ബ്രസീല്‍ ടീമിലെ ഡോക്ടര്‍മാര്‍. പരിശീലകന്‍ ടിറ്റെക്കാണ് പരിക്കിന് ചികിത്സ വേണ്ടിവന്നത്.

കോസ്റ്ററിക്കക്കെതിരായ മത്സരത്തിലെ വിജയാഹ്ലാദത്തിനിടെയാണ് വീണ് ടിറ്റെക്ക് പരിക്ക് പറ്റിയത്. തുടയിലെ പേശിക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കിന് കോച്ചിനെ ചികിത്സിക്കേണ്ടി വന്നത് തന്റെ കരിയറില്‍ ആദ്യമായിട്ടാണെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു.

കോസ്റ്ററിക്കയുമായുള്ള മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ കുട്ടിഞ്ഞോ ഗോള്‍ നേടിയതിന് പിന്നാലെയുള്ള ആഘോഷത്തിലാണ് ടിറ്റെക്ക് പരിക്ക് പറ്റിയത്. ടീമിലെ പകരക്കാരനായ ഗോളി എഡേഴ്സണ്‍ മെറേയ്സ് തട്ടിയാണ് ടിറ്റെ തലകുത്തിവീണത്.

TAGS :

Next Story