32 വര്‍ഷത്തിന് ശേഷം ബെല്‍ജിയം സെമിയിലെത്തിയത് വെറുതെ കളിക്കാനല്ല
ബ്രസീലിനെയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് മുന്നേറിയവര്‍. സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ഘടകം ഈ ലോകകപ്പില്‍ ഇതുവരെ നിലനിര്‍ത്തി പോന്ന ഈ ഫോമാണ്

ഏറ്റവും ആധികാരികമായി സെമി ഫൈനല്‍ വരെയെത്തിയ ടീമാണ് ബെല്‍ജിയം. ബ്രസീലിനെയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് മുന്നേറിയവര്‍. സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ഘടകം ഈ ലോകകപ്പില്‍ ഇതുവരെ നിലനിര്‍ത്തി പോന്ന ഈ ഫോമാണ്.
ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍.സെമി വരെയെത്തുമ്പോള്‍ അതിനൊത്ത പ്രകടനം കാഴ്ച വെച്ചവര്‍.അതാണ് ബെല്‍ജിയം. ദുര്‍ബലരായ പാനമയെ തോല്‍പ്പിച്ചു കൊണ്ട് റഷ്യന്‍ ലോകകപ്പില്‍ വരവറിയിച്ചു അവര്‍. സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
തുണീഷ്യക്കെതിരെ കരുത്ത് വര്‍ധിപ്പിച്ച് ബെല്‍ജിയം.2 ഗോള്‍ വഴങ്ങിയപ്പോള്‍ ആദ്യ മത്സരത്തേക്കാള്‍ 2 ഗോള്‍ അധികം നേടി. ലുക്കാക്കു തുടര്‍ച്ചയായ രണ്ടാം കളിയിലും ഇരട്ട ഗോള്‍ നേടി.കൂടെ നായകന്‍ ഹസാര്‍ഡും. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തുണീഷ്യക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം.
ഗ്രൂപ്പിലെ കരുത്തന്മാര്‍ ആരെന്ന് നിര്‍ണയിക്കുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ പോരാട്ടം. അവിടെയും ബെല്‍ജിയത്തിനു തന്നെയായിരുന്നു ജയം. അഡ്നാന്‍ ജാനുസാജിന്റെ ഒറ്റ ഗോളില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ എതിരാളികളായി വന്നു..റഷ്യന്‍ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിന് മത്സരം വേദിയായി. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ബെല്‍ജിയത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഇന്‍ജുറി ടൈമിലെ കൌണ്ടര്‍ അറ്റാക്കില്‍ വിജയഗോള്‍.
ക്വാര്‍ട്ടറിലും ബെല്‍ജിയത്തിന് അഗ്നിപരീക്ഷ. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട ബ്രസീലുമായി നേര്‍ക്കുനേര്‍ പോരാട്ടം. എന്നാല്‍ രണ്ട് ഗോളടിച്ച് ആദ്യ പകുതിക്ക് മുന്പ് തന്നെ മേല്‍ക്കൈ നേടി ബെല്‍ജിയം. ബ്രസീലിന്റെ തിരിച്ചടി ഒന്നിലൊതുങ്ങിയപ്പോള്‍ കരുത്തരെ തളച്ച് 32 വര്‍ഷത്തിന് ശേഷം ബെല്‍ജിയം സെമിയില്‍. ഒരു ജയത്തിനപ്പുറം അവര്‍ക്ക് ആദ്യ ലോകകപ്പ് ഫൈനലെന്ന സ്വപ്നം.
Adjust Story Font
16

