Quantcast

പൊസഷന്‍ കളിക്കുന്നവര്‍ക്ക് അടിപതറിയ കളം

വേഗതക്ക് പ്രാധാന്യം നല്‍കി ഗോളടിക്കുകയും ജയിക്കുകയും മാത്രം ലക്ഷ്യം വെച്ചുള്ള പ്രാക്ടിക്കല്‍ ഫുട്ബോളാണ് ഇത്തവണ മുന്നേറ്റം നടത്തിയത്

MediaOne Logo

Web Desk

  • Published:

    13 July 2018 3:41 AM GMT

പൊസഷന്‍ കളിക്കുന്നവര്‍ക്ക് അടിപതറിയ കളം
X

പൊസഷന്‍ ഫുട്ബോള്‍ കളിക്കുന്നവര്‍ക്ക് വലിയൊരു തിരിച്ചടി നേരിട്ട ലോകകപ്പാണിത്. വേഗതക്ക് പ്രാധാന്യം നല്‍കി ഗോളടിക്കുകയും ജയിക്കുകയും മാത്രം ലക്ഷ്യം വെച്ചുള്ള പ്രാക്ടിക്കല്‍ ഫുട്ബോളാണ് ഇത്തവണ മുന്നേറ്റം നടത്തിയത്.

ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ പ്രതാപത്തിന് കോട്ടം തട്ടുകയും യൂറോപ്യന്‍ കളി ശൈലി ശ്രദ്ധ നേടുന്നതുമാണ് റഷ്യ കണ്ടത്. പൊസിഷന്‍ കീപ്പ് ചെയ്ത് കളിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ശൈലി കാലഹരണപ്പെട്ടുവെന്ന് വിമര്‍ശിക്കുന്നവര്‍ കുറവല്ല. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ പ്രതാപികള്‍ എല്ലാ കാലവും ഫുട്ബോല്‍ ലോകത്തെ പിടിച്ചിരുത്തിയതും ഈ ശൈലിയിലൂടെയായിരുന്നു. പക്ഷെ, യൂറോപ്പ് പുതിയ ശൈലിക്കും വേഗതക്കും പ്രാധാന്യം നല്‍കിയതോടെ ആസ്വാധകരും മാറിചിന്തിച്ച് തുടങ്ങി. ആത്യന്തികമായി ഗോളടിക്കുക, ജയിക്കുക എന്നത് മാത്രം മുന്നില്‍കണ്ട പ്രാക്ടിക്കല്‍ ഫുട്ബോളാണ് യൂറോപ്പിന്റെത്. ഇത്തവണ സെമി കളിക്കാന്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമും ഇല്ലാതിരുന്നതും അതുകൊണ്ട് തന്നെ.

ബെല്‍ജിയവും ഫ്രാന്‍സും ക്രൊയേഷ്യയുമെല്ലാം പ്രാക്ടിക്കല്‍ ഫുട്ബോളിലേക്ക് മാറി. ടിറ്റെ എന്ന പരിശീലകന്‍ ബ്രസീലിന് പുതുജീവന്‍ നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും സെമിയില്‍ ബെല്‍ജിയത്തിന്റെ വേഗതക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ പോലെ തന്നെ സ്പെയിനും ജര്‍മനിക്കും തിരിച്ചടി നേരിട്ടതും കളി ശൈലിയുമായി ബന്ധപ്പെട്ട് തന്നെ.

ടിക്കി-ടാക്ക എന്ന പൊസഷന്‍ ബേസ്ഡ‍് കളിയിലൂടെ 2010 ല്‍ കപ്പുയര്‍ത്തിയ സ്പെയിന് ആ പഴയ ശൈലിയില്‍ മാറ്റംവരുത്താനായിട്ടില്ല. ജര്‍മനിക്ക് തന്ത്രങ്ങളോതുന്ന ജോക്കിം ലോക്കും ഇത്തവണ പിഴച്ചത് ഇവിടെ തന്നെ. സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലീഗുകളെല്ലാം പ്രാക്ടിക്കല്‍ ഫുട്ബോളിനെ അടിസ്ഥാനമാക്കിയാണ് കളിക്കുന്നത്. കാലത്തിനനുസരിച്ച് കളി രീതിയിലും മാറ്റിവരുത്തിയില്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന് അത് ഭാവിയില്‍ വലിയ തിരിച്ചടിയാകും.

TAGS :

Next Story