ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന്; മെഡല്‍ പട്ടികയില്‍ ഇന്ത്യ എട്ടാമത്
400 മീറ്ററില്‍ ഹിമാ ദാസും മുഹമ്മദ് അനസും ഇറങ്ങും.ഷോട്ട്പുട്ടില്‍ മെഡല്‍ പ്രതീക്ഷയുമായി തേജീന്ദര്‍പാല്‍ സിങ്ങ്, ബാഡ്മിന്റണില്‍ സിന്ധുവും സൈനയും കോര്‍ട്ടില്‍

ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. 400 മീറ്റര്‍ യോഗ്യതാ മത്സരത്തില്‍ ലോക ജൂനിയര്‍ ചാംപ്യന്‍ ഹിമ ദാസും മലയാളി താരം മുഹമ്മദ് അനസും ഇന്നിറങ്ങും. ബോക്സിങ്ങില്‍ 75 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണയും മത്സരിക്കും. ബാഡ്മിന്റണില്‍ പി വി സിന്ധു, സൈന നെഹ്‍വാള്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നുണ്ട്. ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി എന്നിവരും കോര്‍ട്ടിലെത്തും.
സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ എന്നിവരും ഭാരോദ്വാഹനത്തില്‍ വികാസ് താക്കൂറും മത്സരിക്കും. നൂറ് മീറ്റര്‍ യോഗ്യതാ മത്സരത്തില്‍ ദ്യുതി ചന്ദ് ട്രാക്കിലെത്തും. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങ് സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങും. ഹോക്കി, ഹാന്‍ഡ്ബോള്‍, തുഴച്ചില്‍ എന്നീ വിഭാഗങ്ങളിലും നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. നിലവില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ 6 സ്വര്‍ണമുള്‍പ്പെടെ 25 മെഡലുമായി എട്ടാം സ്ഥാനത്താണ്.
Adjust Story Font
16

