Quantcast

ഏഷ്യൻ ​ഗെയ്ംസ്: സിന്ധു ഫൈനലില്‍, സൈനക്ക് വെങ്കലം

MediaOne Logo

Web Desk

  • Published:

    27 Aug 2018 1:12 PM IST

ഏഷ്യൻ ​ഗെയ്ംസ്: സിന്ധു ഫൈനലില്‍, സൈനക്ക് വെങ്കലം
X

ഏഷ്യൻ ഗെയ്ംസ് വനിതകളുടെ ബാറ്റ്മിന്‍റണില്‍ പി.വി സിന്ധു ഫൈനലില്‍. ജപ്പാന്‍റെ അക്കാനെ യമഗുചിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു പരാചയപ്പെടുത്തിയത്. സ്കോര്‍ 21-17, 15-21, 21-10. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഏഷ്യൻ ഗെയ്ംസ് ബാറ്റ്മിന്‍റണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ് സു ഇന്നിനെ നേരിടും.

സൈന നെഹ്‍വാളിന് വെങ്കലം. സെമിയിൽ തായ്‍വാന്റെ തായ് സു യിങ്ങ് ആണ് സൈനയെ തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തായ് സു യിങ്ങ് സൈനയെ തോൽപിച്ചത്. സ്കോര്‍ 17-21, 14-21.

TAGS :

Next Story