Quantcast

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം

മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പിവി ചിത്ര എന്നിവരും സ്വീകരണം ഏറ്റുവാങ്ങി. പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് മെഡല്‍ സമര്‍പ്പിക്കുന്നതായി താരങ്ങള്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Sept 2018 7:00 AM IST

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം
X

ജക്കാര്‍ത്തയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണം. മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പിവി ചിത്ര എന്നിവരും സ്വീകരണം ഏറ്റുവാങ്ങി. പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് മെഡല്‍ സമര്‍പ്പിക്കുന്നതായി താരങ്ങള്‍ പറഞ്ഞു.

അത്‌ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് മെഡല്‍ ജേതാക്കള്‍ക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയത്. 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍ മെഡലുകള്‍ കേരളത്തിലെ ദുരന്ത ബാധിതര്‍ക്കാണ് സമര്‍പ്പിച്ചത്. 400 മീറ്ററിലും 4* 400 മീറ്റര്‍ റിലേയിലും വെള്ളി നേടിയ മുഹമ്മദ് അനസ് സ്വര്‍ണ്ണം നഷ്ടമായത്തിലുള്ള നിരാശ പങ്കുവച്ചു.

1500 മീറ്ററില്‍ വെങ്കലം നേടിയ പിയു ചിത്ര മത്സരം കടുത്തതായിരുന്നുവെന്നു വിലയിരുത്തി. അടുത്ത ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ പട്യാല ക്യാമ്പില്‍ തുടരാനാണ് തീരുമാനം. ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ്ണം നേടിയ അര്‍പീന്ദര്‍ സിംഗും സ്വീകരണം ഏറ്റുവാങ്ങി. മറ്റു താരങ്ങള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും.

TAGS :

Next Story