Quantcast

ഇനിയാണ് കളി; ഐ.എസ്.എല്‍ പൂര‍ത്തിന് നാളെ തുടക്കം

ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ മത്സരങ്ങള്‍.

MediaOne Logo

Web Desk

  • Published:

    28 Sept 2018 7:06 AM IST

ഇനിയാണ് കളി; ഐ.എസ്.എല്‍ പൂര‍ത്തിന് നാളെ തുടക്കം
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ മത്സരങ്ങള്‍.

കെട്ടിലും മട്ടിലും വലിയ മാറ്റങ്ങളുമായി പത്ത് സംഘങ്ങള്‍. കൂടുമാറിയെത്തിയ താരങ്ങള്‍...ഇന്ത്യന്‍ മണ്ണിന്റെ സ്വന്തം ഫുട്ബോള്‍ ആരവങ്ങള്‍ തുടങ്ങുകയായി. ഇനിയുള്ള രാത്രികള്‍ ഫുട്ബോളിന്റേത് കൂടിയാണ്. പതിവിലും നീളമേറിയ സീസണാണ് ഇത്തവണത്തേത്. രണ്ട് ഘട്ടങ്ങളിലായി മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 16 വരെയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും.

കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനമെന്ന പോലെ കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് സജ്ജമായി കഴിഞ്ഞു. യുവനിരയുമായാണ് ഇത്തവണ ഡേവിഡ് ജയിസും സംഘവും തയ്യാറെടുക്കുന്നത്. കേരളത്തിന്റെ സ്വന്തം ആശാനായിരുന്ന സ്റ്റീവ് കോപ്പലാണ് എടികെയുടെ പരിശീലകന്‍. രാത്രി ഏഴരക്കാണ് ഇത്തവണത്തെ മത്സരങ്ങള്‍.

TAGS :

Next Story