Quantcast

കടം വീട്ടാന്‍ കുല്‍ഫി വില്‍ക്കുന്ന അര്‍ജുന അവാര്‍ഡ് ജേതാവ്

കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നൽകുന്ന പുരസ്കാരമായ അർജുന അടക്കം ഒട്ടേറെ മെഡലുകള്‍ തേടിയെത്തിയ ദിനേശ് എന്ന അന്താരാഷ്ട്ര ബോക്സിങ് താരം ഇന്ന് കുല്‍ഫി വില്‍ക്കുന്നത് ജീവിതപ്രാരാബ്ദങ്ങള്‍ മൂലമാണ്. 

MediaOne Logo

Web Desk

  • Published:

    29 Oct 2018 10:54 AM GMT

കടം വീട്ടാന്‍ കുല്‍ഫി വില്‍ക്കുന്ന അര്‍ജുന അവാര്‍ഡ് ജേതാവ്
X

ഹരിയാനയിലെ ഭിവാനിയിലൂടെ കടന്നുപോയാല്‍ ദിനേശ് കുമാര്‍ എന്ന ഒരു 'വി.ഐ.പി'യെ കാണാം. വഴിയരികില്‍ കുല്‍ഫി വില്‍ക്കുകയാണ് ഈ യുവാവ്. കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നൽകുന്ന പുരസ്കാരമായ അർജുന അവാർഡ് അടക്കം ഒട്ടേറെ മെഡലുകള്‍ സ്വന്തമാക്കിയ ദിനേശ് എന്ന അന്താരാഷ്ട്ര ബോക്സിങ് താരം ഇന്ന് കുല്‍ഫി വില്‍ക്കുന്നത് ജീവിതപ്രാരാബ്ദങ്ങള്‍ മൂലമാണ്.

കടം വീട്ടാന്‍ മറ്റൊരു വഴിയില്ലാതെ വന്നപ്പോള്‍ സ്വയം തിരഞ്ഞെടുത്തതാണ് ഈ കുല്‍ഫി കച്ചവടം. ഇതിനോടകം അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമായി 17 സ്വര്‍ണവും ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമാണ് എതിരാളികളെ ഇടിച്ചിട്ട് ദിനേശ് നേടിയത്. എന്നാല്‍ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ആരുമുണ്ടായില്ല. '' രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണം തികയാതെ വന്നപ്പോള്‍ എന്റെ അച്ഛന്‍ ഒരു വായ്പയെടുത്തു. ഇന്ന് ആ കടം വീട്ടാന്‍ അച്ഛനൊപ്പം ഞാനും കുല്‍ഫി വില്‍ക്കുന്നു. ഇന്നുവരെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരുകളും എന്നെ സഹായിക്കാന്‍ വന്നില്ല.'' - ദിനേശ് പറയുന്നു.

TAGS :

Next Story