ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലുമായി മജ്സിയ
മോസ്കോയിൽ ലോകാടിസ്ഥാനത്തില്‍ നടന്ന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡൽ നേടിയിരിക്കുകയാണ് മജ്സിയ

മജ്സിയ ബാനു വീണ്ടും ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മോസ്കോയിൽ ലോകാടിസ്ഥാനത്തില്‍ നടന്ന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡൽ നേടിയിരിക്കുകയാണ് മജ്സിയ. ഇതോടൊപ്പം ഇന്ത്യക്ക് ഒരുപാട് മെഡലുകള്‍ കിട്ടിയിട്ടുണ്ട്.
‘ദൈവത്തിനാണ് സർവ സ്തുതികളും, ഞാൻ വളരെ സന്തോഷവതിയാണ്. ഇതുപോലെ ഒരു അനുഭവം എനിക്ക് ഇതിന് മുമ്പുണ്ടായിട്ടില്ല. അത്രയും മനോഹരമായ അനുഭവമായിരുന്നു. ഇപ്പോഴും എനിക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല’ വിജയശേഷം അവർ പ്രതികരിച്ചു.

മജ്സിയക്ക് ദേശീയ-അന്തർദേശീയ തലത്തിലുമായി ഒരുപാട് മെഡലുകൾ കിട്ടിയിട്ടുണ്ട്. ഏഷ്യൻ പവർ ലിഫ്റ്റിംങ്ങ് മത്സരത്തിൽ സിൽവർ നേടിയിരുന്നു. 2108ൽ ബോഡി ബിൽഡിംങ്ങ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ അവർ ‘മിസ് കേരള’ ആയിരുന്നു. ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഹിജാബ് ധാരിയായിരുന്നു അവർ.
കോഴിക്കോടിലെ വടകര ഓര്‍ക്കാട്ടേരി മണവാട്ടി സ്‌റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മകളാണ് മജ്സിയ. മാഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല് സയന്‍സില്‍ ബി.ഡി.എസ് വിദ്യാർത്ഥിയാണവർ.
തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍പ്പിലെ ജേതാവ്, 2018ലെ വിമന്‍സ് മോഡല്‍ ഫിസിഖ് ജേതാവ്, 2018ലെ ബെസ്റ്റ് ലിഫ്റ്റര്‍ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
Alhamdulillaah! 🇮🇳🇮🇳🇮🇳🇮🇳🇮🇳 Proudly Receiving Best Lifter Award In Open Category Powerlifting World Cup 2018. Exclusively Managed And Represented Across The World By Varun Chopra And TSC Asia
Posted by Majiziya Bhanu on Sunday, December 16, 2018
Adjust Story Font
16

