ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണ്ണത്തില്‍ ചാലിച്ച ചരിത്ര നേട്ടത്തോടെ അപൂര്‍വി ചന്ദേല
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വനിതകളുടെ 10 മീറ്റര്‍ എയ ര്‍റൈഫിളില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു

ഇന്ത്യയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വിയുടെ നേട്ടം. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഫൈനലില്‍ 252.9 പോയിന്‍റുകള്‍ നേടിയ ഈ 26കാരി ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് മിന്നുന്ന വിജയം നേടിയത്.
251.8 പോയിന്‍റുകള്‍ നേടിയ ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 230.4 പോയിന്‍റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡല്‍ കരസ്ഥമാക്കി. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വനിതകളുടെ 10 മീറ്റര്‍ എയ ര്‍റൈഫിളില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു.
Next Story
Adjust Story Font
16

