Quantcast

ദേശീയ റെക്കോര്‍ഡ് നേട്ടത്തില്‍ സന്തോഷം, ഇനി ലക്ഷ്യം ഒളിമ്പിക്സ്: മിക്സഡ് റിലേ മലയാളി ടീം മീഡിയവണിനോട്

പോരായ്മകളെല്ലാം തിരിച്ചറിഞ്ഞ് ടോക്യോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും ടീം അംഗങ്ങള്‍ പ്രതികരിച്ചു.

MediaOne Logo

Web Desk 4

  • Published:

    30 Sep 2019 2:45 AM GMT

ദേശീയ റെക്കോര്‍ഡ് നേട്ടത്തില്‍ സന്തോഷം, ഇനി ലക്ഷ്യം ഒളിമ്പിക്സ്: മിക്സഡ് റിലേ മലയാളി ടീം മീഡിയവണിനോട്
X

ലോക അത്‍ലറ്റിക് മീറ്റ് മിക്സഡ് റിലേയില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. മലയാളികളായ മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യു, നോഹ് നിര്‍മ്മല്‍ ടോം എന്നിവരാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയത്. ഫൈനലിലേക്കുള്ള യോഗ്യത നേടിയതിനൊപ്പം 2020 ഒളിമ്പിക്സിലേക്കുള്ള യോഗ്യത കഴിഞ്ഞ ദിവസം മിക്സഡ് റിലേ ടീം സ്വന്തമാക്കിയിരുന്നു.

മിക്സഡ് റിലേയില്‍ മെഡല്‍ നേടാനായില്ലെങ്കിലും ദേശീയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു ഇന്ത്യയുടെ മലയാളി ടീം. പോരായ്മകളെല്ലാം തിരിച്ചറിഞ്ഞ് ടോക്യോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും ടീം അംഗങ്ങള്‍ പ്രതികരിച്ചു. മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യൂ, നോഹ് നിര്‍മ്മല്‍ ടോം എന്നിവരുമായി മീഡിയവണ്‍ പ്രതിനിധി സൈഫുദ്ദീന്‍ നടത്തിയ അഭിമുഖം കാണാം.

TAGS :

Next Story