സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു

രണ്ടുപേരും മാര്‍ച്ച് 21 ന് അവസാനിച്ച റോഡ് സേഫ്റ്റി ടൂർണമെന്‍റ് കളിച്ചിരുന്നു.

MediaOne Logo

Sports Desk

  • Updated:

    2021-03-28 02:02:47.0

Published:

28 March 2021 2:02 AM GMT

സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു
X

ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചത്. കഴിഞ്ഞദിവസം സച്ചിൻ ടെൻഡുൽക്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രണ്ടുപേരും കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി ടൂർണമെന്‍റിൽ ഒന്നിച്ച് കളിച്ചിരുന്നു.

വീട്ടിൽ ക്വാറന്‍റീനിലാണെന്നും തന്നോട് സമ്പർക്കത്തിൽ വന്നവരോട് കോവിഡ് ടെസ്റ്റ് നടത്താനും യൂസഫ് പത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 21 നാണ് റോഡ് സേഫ്റ്റി ടൂർണമെന്‍റിന്‍റെ ഫൈനൽ നടന്നത്. രണ്ടു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റായ്പൂരിൽ നടന്ന മത്സരത്തിൽ കളിച്ച സഹതാരങ്ങളും കോവിഡ് പരിശോധന നടത്താനും ആവശ്യമുയർന്നിട്ടുണ്ട്. മത്സരം കാണാൻ കാണികൾക്കും പ്രവേശനം ഉണ്ടായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സച്ചിൻ ടെൻഡുൽക്കർ നിലവിൽ മുബൈയിലെ വീട്ടിൽ ക്വാറന്‍റീനിലാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story