Quantcast

'ഇത് കോപ്പി': ജഴ്‌സി മാറ്റിയ പഞ്ചാബിനും രക്ഷയില്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പഴയ ജഴ്‌സിയുമായുള്ള സാമ്യമാണ് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-03-30 10:39:36.0

Published:

30 March 2021 10:43 AM GMT

ഇത് കോപ്പി: ജഴ്‌സി മാറ്റിയ പഞ്ചാബിനും രക്ഷയില്ല
X

പഞ്ചാബ് കിങ്‌സിന്റെ പുതിയ ജഴ്‌സിക്ക് ട്രോള്‍. ചൊവ്വാഴ്ചയാണ് പഞ്ചാബ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പഴയ ജഴ്‌സിയുമായുള്ള സാമ്യമാണ് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വര്‍ണനിറത്തിലുള്ള ഷോള്‍ഡറും കടുംചുവപ്പുമാണ് ജഴ്‌സിയുടെ നിറം. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എവിടെയോ കണ്ടുമറന്നൊരു ജഴ്‌സിയുടെ ചിത്രം ഓര്‍മവരും.

എന്നാല്‍ ട്രോളന്മാര്‍ ഈ ജഴ്‌സിയെ ആഘോഷിക്കുകയാണ്. ആര്‍.സി.ബിയുടെ ജഴ്‌സി കോപ്പിയടിച്ചാണ് പഞ്ചാബ് തങ്ങളുടെ ജഴ്‌സിക്ക് രൂപം നല്‍കിയതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. അതേസമയം സ്വര്‍ണനിറത്തിലുള്ള ഹെല്‍മെറ്റാണ് പഞ്ചാബിന്റെ മറ്റൊരു മാറ്റം. ഏപ്രില്‍ 12ന് രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തില്‍ പുതിയ കിറ്റ് ഉപയോഗിച്ചാവും പഞ്ചാബ് ഇറങ്ങുക.

ഏപ്രില്‍ 9നാണ് 2021 സീസണ്‍ ഐ.പി.എല്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സിനെ ആദ്യ മത്സരത്തില്‍ നേരിടും. ഈ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി പേരും പഞ്ചാബ് മാറ്റിയിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നത് പഞ്ചാബ് കിംഗ്‌സ് എന്നാക്കി മാറ്റുകയായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story