Quantcast

ക്യാപ്റ്റന്‍ ക്യാപ് അണിഞ്ഞ് സഞ്ജു, ടോസ് ലഭിച്ച് ബൌളിങ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍

ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തില്‍ ടോസിന്‍റെ ആനുകൂല്യവും സഞ്ജുവിന് ലഭിച്ചു എന്നത് സഞ്ജു ആരാധകർക്ക് ഇരട്ടിമധുരമായി

MediaOne Logo

Web Desk

  • Published:

    12 April 2021 2:09 PM GMT

ക്യാപ്റ്റന്‍ ക്യാപ് അണിഞ്ഞ് സഞ്ജു, ടോസ് ലഭിച്ച് ബൌളിങ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍
X

ഐ.പി.എല്‍ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ കന്നിയങ്കത്തിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷയര്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സും മലയാളി ആരാധകരും. ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തില്‍ ടോസിന്‍റെ ആനുകൂല്യവും സഞ്ജുവിന് ലഭിച്ചു എന്നത് സഞ്ജു ആരാധകർക്ക് ഇരട്ടിമധുരമായി. ടോസ് നേടിയിട്ടും സഞ്ജു സാംസണ്‍ രാജസ്ഥാനായി ബൌളിങ് തെരഞ്ഞെടുത്തു.

പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു. തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയ കണക്കില്‍ രാജസ്ഥാന്‍ തന്നെയാണ് മുന്നില്‍. മുഖാമുഖം വന്ന 21 മത്സരങ്ങളില്‍ 12 തവണയും വിജയം രാജസ്ഥാന് ഒപ്പമായിരുന്നു. പഞ്ചാബിന് വിജയിക്കാനായത് ഒന്‍പത് മത്സരങ്ങളില്‍.

നായകൻ എന്ന രീതിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ മുൻനിരയിൽ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. മാത്രമല്ല ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിനും ഈ സീസണിലെ പ്രകടനം വള്ളരെ പ്രധാനപ്പെട്ടതാണ്. നായകൻ എന്ന രീതിയിലുള്ള സമ്മർദം തന്റെ ബാറ്റിങിനെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. 103 ഐപിഎൽ ഇന്നിംഗ്‌സിൽ നിന്ന് 2584 റൺസാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.

റൺവേട്ടക്കാരിൽ 24-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. 102 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സഞ്ജുവാണ്. നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്‍റെ ക്യാപ്റ്റനായുള്ള മത്സര പരിചയം സഞ്ജുവിന് ഗുണം ചെയ്‌തേക്കാം

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story