Quantcast

അയ്യയ്യേ...; ഏകദിന ക്രിക്കറ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ആദം സാംപ

വെറും 83 പന്തിൽ 13 ഫോറും 13 സിക്‌സറുമായി 174 റൺസാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്‍ഡ്രിച്ച് ക്ലാസൻ അടിച്ച് കൂട്ടിയത്

MediaOne Logo

Web Desk

  • Updated:

    2023-09-15 16:25:50.0

Published:

15 Sep 2023 3:52 PM GMT

അയ്യയ്യേ...; ഏകദിന ക്രിക്കറ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ആദം സാംപ
X

സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ നാണക്കേടിന്റെ റെക്കോർഡിന് ഇനി ഒരവകാശി കൂടി. ദക്ഷിണാഫ്രികക്കെതിരായ മത്സരത്തിൽ ആസ്‌ത്രേലിയൻ സ്പിന്നർ ആദം സാംപ പത്തോവറില്‍ ഒരു വിക്കറ്റ് പോലും നേടാതെ വഴങ്ങിയത് 113 റൺസാണ്! 2006 ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആസ്‌ത്രേലിയൻ താരം മിക്ക് ലെവിസ് കുറിച്ച നാണക്കേടിന്‍റെ റെക്കോർഡിനൊപ്പമാണ് സാംപയെത്തിയത്. ഒരു വിക്കറ്റ് പോലും നേടാതെ ലെവിസും 113 റൺസാണ് അന്ന് ജൊഹാനസ്ബർഗിൽ വഴങ്ങിയത്.

സെഞ്ചുറി നേടിയ ഹെൻഡ്രിച്ച് ക്ലാസന്റേയും അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലറുടേയും വാൻഡർ ഡസന്റേയും മികവിൽ കൂറ്റൻ സ്‌കോറാണ് ദക്ഷിണാഫ്രിക്ക ഓസീസിന് മുന്നിൽ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 416 റൺസ് അടിച്ചെടുത്തു.

മത്സരത്തിൽ വെറും 83 പന്തിൽ 13 ഫോറും 13 സിക്‌സറുമായി 174 റൺസാണ് ക്ലാസൻ അടിച്ച് കൂട്ടിയത്. വെറും 57 പന്തിൽ സെഞ്ചുറി തികച്ച ക്ലാസൻ പിന്നീട് 26 പന്തിലാണ് 74 റൺസ് അടിച്ചെടുത്തത്. 45 പന്തിൽ ആറ് ഫോറും അഞ്ച് സികസുമായി പുറത്താകാതെ 82 റൺസെടുത്ത മില്ലർ ക്ലാസന് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ വെറും 99 പന്തിൽ നിന്ന് 222 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. മത്സരത്തിലെ അവസാന ഒമ്പത് ഓവറിൽ മാത്രം പിറവിയെടുത്തത് 164 റൺസാണ്.

TAGS :

Next Story