Quantcast

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിംഗില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗറിന് ലോകറെക്കോഡ്

ലോക റെക്കോഡും ഏഷ്യന്‍ റെക്കോഡും ഏഷ്യന്‍ ഗെയിംസ് റെക്കോഡും തകര്‍ത്താണ് സിഫ്റ്റ് കൗറിന്‍റെ സുവര്‍ണ നേട്ടം

MediaOne Logo

Web Desk

  • Published:

    27 Sept 2023 11:21 AM IST

Sift Kaur Samra
X

സിഫ്റ്റ് കൗര്‍ സംറ(മധ്യഭാഗത്ത്)

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറക്ക് ലോക റെക്കോഡോടെ സ്വർണം. 50 മീറ്റർ റൈഫിൾ വനിതാ വ്യക്തിഗത വിഭാഗത്തിലാണ് സിഫ്റ്റ് സ്വര്‍ണം നേടിയത്. ലോക റെക്കോഡും ഏഷ്യന്‍ റെക്കോഡും ഏഷ്യന്‍ ഗെയിംസ് റെക്കോഡും തകര്‍ത്താണ് സിഫ്റ്റ് കൗറിന്‍റെ സുവര്‍ണ നേട്ടം.ഇതേ വിഭാഗത്തിൽ ആഷി ചൗസ്കിക്ക് വെങ്കലവും ലഭിച്ചു.

ഇന്ന് നടന്ന 25 മീറ്റർ പിസ്റ്റൾ വനിതാ ടീമിനത്തിലും ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവേട്ട നടത്തിയിരുന്നു. 50 മീറ്റർ റൈഫിൾ വനിതാ വിഭാഗത്തിൾ ഇന്ത്യ വെള്ളിമെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 16 ആയി. മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. 56 സ്വര്‍ണ്ണവും 30 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 99 മെഡലുകളോടെ ചൈനയാണ് ഒന്നാമത്. കൊറിയയും ജപ്പാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.

TAGS :

Next Story