കായിക മേഖലയുടെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പി.ടി ഉഷ

സ്പോർട്സാണ് എന്നും ജീവവായുവെന്നും ഉഷ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 July 2022 2:12 AM GMT

കായിക മേഖലയുടെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പി.ടി ഉഷ
X

കോഴിക്കോട്: കായിക മേഖലയുടെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്യസഭാ അംഗമായി ശിപാർശ ചെയ്യപ്പെട്ട പി.ടി ഉഷ. സ്പോർട്സാണ് എന്നും ജീവവായുവെന്നും ഉഷ പറഞ്ഞു. പി.ടി ഉഷയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പയ്യോളിയിലെത്തിയ പി.ടി ഉഷയ്ക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇന്ത്യന്‍ അത്ലറ്റിക്സിനുള്ള അംഗീകാരമാണ് പദവിയെന്ന് പി.ടി ഉഷ പറഞ്ഞു. ഉഷ സ്കൂളുമായി മുന്നോട്ട് പോകാനാണ് തീരുമാനം . അതേസമയം പി.ടി ഉഷക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ഉഷയുടെ വീടിന് സമീപം സിപി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിന്റെ കോലം കത്തിച്ചു.

More To Watch

TAGS :

Next Story