Quantcast

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം

സബ് ജൂനിയർ 100 മീറ്ററിൽ മത്സരിക്കാനിരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്

MediaOne Logo

Sports Desk

  • Updated:

    2026-10-28 11:38:30

Published:

28 Oct 2026 5:07 PM IST

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം
X

കോഴിക്കോട്: കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കോട്ടയം കോരുത്തോട് സ്കൂളിലെ കുട്ടി പ്രായം തിരുത്തി മത്സരത്തിൽ പങ്കെടുത്തതായാണ് സ്ഥിരീകരിച്ചത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയർ 400 മീറ്ററിൽ കുട്ടി സ്വർണം നേടിയിരുന്നു. സബ് ജൂനിയർ 100 മീറ്ററിൽ മത്സരിക്കാൻ ഇരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. കോതമംഗലം മാർ ബേസിൽ സ്കൂളാണ് പരാതി നൽകിയത്.

ഉത്തർപ്രദേശിൽ നിന്നെത്തിയ കുട്ടിയിലാണ് പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചത്. 14 വയസ്സിന് താഴെയുള്ളവർ മാറ്റുരക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലു പരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

TAGS :

Next Story