Quantcast

ആസ്ത്രേലിയന്‍ ഓപ്പണ്‍; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍

അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റാണിത്

MediaOne Logo

Web Desk

  • Published:

    25 Jan 2023 6:56 PM IST

ആസ്ത്രേലിയന്‍ ഓപ്പണ്‍; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
X

മെല്‍ബണ്‍: ആസ്ത്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിയിൽ സ്കൂപ്സ്കി- ക്രാവ്സ്കിച്ച് സഖ്യത്തെ ടൈബ്രൈക്കറിലാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. സ്കോര്‍: 6-7, 7-6, 10-6. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റാണിത്.

ഏരിയൽ ബെഹാർ മകോറ്റോ നിനോമിയ സഖ്യത്തെ തകർത്താണ് സാനിയ ബൊപ്പെണ്ണ സഖ്യം ക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിൽ വാക്കോവറിലൂടെ ഇന്ത്യൻ സഖ്യം സെമിയിലേക്ക് മാർച്ച് ചെയ്തു.

2009ൽ മഹേഷ് ഭൂപതിയുമായി ചേർന്ന് സാനിയ ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് കിരീടം നേടിയിട്ടുണ്ട്.. 2016ൽ മാർട്ടിന ഹിംഗിസുമായി ചേർന്ന് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിലും സാനിയ ചാന്പ്യനായിരുന്നു. സാനിയ ബൊപ്പണ്ണ സഖ്യത്തിന്‍റെ ആദ്യ ഗ്രാന്‍ഡ്‍സ്ലാമാണിത്.


TAGS :

Next Story