Quantcast

കോവിഡ് മാറി; അക്‌സർ പട്ടേൽ ഡൽഹി ടീമിനൊപ്പം ചേർന്നു

ക്വാറന്‍റൈനിലായിരുന്ന അക്‌സറിന് പകരം താത്കാലിക പകരക്കാരനെ ഡൽഹി ടീം പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Sports Desk

  • Updated:

    2021-04-24 01:48:34.0

Published:

23 April 2021 11:00 AM GMT

കോവിഡ് മാറി; അക്‌സർ പട്ടേൽ ഡൽഹി ടീമിനൊപ്പം ചേർന്നു
X

ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അക്‌സർ പട്ടേൽ കോവിഡ് നെഗറ്റീവായതിനാൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പം ചേർന്നു. കോവിഡ് ബാധിച്ചതിന് ശേഷം ക്വാറന്‍റൈനിലായിരുന്ന അക്‌സറിന് പകരം താത്കാലിക പകരക്കാരനെ ഡൽഹി ടീം പ്രഖ്യാപിച്ചിരുന്നു. ഷംസ് മുളാനിയെയാണ് പകരക്കാരനായി അവർ ടീമിലെത്തിച്ചത്. നിലവിൽ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി ആറു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഡൽഹി ക്യാപ്പിൽസ്. അക്‌സർ ടീമിനൊപ്പം ചേരുന്ന വീഡിയോ ഡൽഹി ക്യാപ്പിറ്റൽസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

TAGS :

Next Story