Quantcast

ലെവർകൂസണ് ലൂക്മാൻ ഷോക്ക്; യൂറോപ്പയിൽ അറ്റ്‌ലാന്‍റ മുത്തം

അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ അഡെമോല ലൂക്മാനാണ് ലെവർകൂസന്റെ പടയോട്ടത്തിന് ഫുൾ സ്റ്റോപ്പിട്ടത്

MediaOne Logo

Web Desk

  • Updated:

    2024-05-23 13:12:22.0

Published:

23 May 2024 5:00 AM GMT

ലെവർകൂസണ് ലൂക്മാൻ ഷോക്ക്; യൂറോപ്പയിൽ അറ്റ്‌ലാന്‍റ മുത്തം
X

ഡബ്ലിന്‍: യൂറോപ്പിൽ ഒരു വർഷത്തോളമായി അപരാജിത കുതിപ്പ് തുടരുകയായിരുന്ന സാബി അലോൺസോയും സംഘവും ഒടുവിൽ വീണു. യൂറോപ്പ ലീഗ് കലാശപ്പോരിൽ ഇറ്റാലിയൻ ക്ലബ്ബായ അറ്റ്‌ലാന്റയാണ് ബയർ ലെവർകൂസണെ തകർത്തത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അറ്റ്‌ലാന്റയുടെ വിജയം. അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ അഡെമോല ലൂക്മാനാണ് ലെവർകൂസന്റെ പടയോട്ടത്തിന് ഫുൾ സ്റ്റോപ്പിട്ടത്. 2023 മെയിൽ ബുണ്ടസ് ലീഗയിൽ വി.എഫ്.എൽ ബോച്ചമിനോട് തോറ്റ ശേഷം ഇന്നലെ വരെ ലെവർകൂസൺ പരാജയമെന്താണെന്ന് അറിഞ്ഞിരുന്നില്ല. 51 മത്സരങ്ങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പിനാണ് ഇതോടെ വിരാമമായത്. ഇതാദ്യമായാണ് അറ്റ്ലാന്‍റ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്.


TAGS :

Next Story