പ്രീതം പോയി, ബികാശ് വന്നു; ബ്ലാസ്‌റ്റേഴ്‌സിൽ വൻ അഴിച്ചു പണി
മൂന്ന് വര്‍ഷത്തെ കരാറിലാണ് ബികാശ് യുംനം ഒപ്പുവച്ചത്

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.
നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.
Next Story
Adjust Story Font
16

