വേൾഡ് ബാഡ്മിന്‍റണ്‍ ടൂർ; കലാശപ്പോരാട്ടത്തിന് ​പി.വി സിന്ധു

ലോക റാങ്കിങിൽ ആറാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ ആൻ സേയങ് ആണ് ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.

MediaOne Logo

Web Desk

  • Published:

    5 Dec 2021 1:41 AM GMT

വേൾഡ് ബാഡ്മിന്‍റണ്‍ ടൂർ; കലാശപ്പോരാട്ടത്തിന് ​പി.വി സിന്ധു
X

വേൾഡ് ബാഡ്മിന്‍റൺ ടൂർ ഫൈനൽസിലെ കലാശപ്പോരിൽ പി.വി സിന്ധു ഇന്ന് ആൻ സെയങിനെ നേരിടും. സെമിയിൽ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സെമിഫൈനലിൽ അകാനെയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാകും താരം ഇന്ന് കളത്തിലിറങ്ങുക.

ആദ്യ സെറ്റിൽ യമാഗുച്ചിയെ അഞ്ച് പോയിന്‍റ് ലീഡില്‍ മറികടക്കുകയായിരുന്നു സിന്ധു. എന്നാൽ രണ്ടാം സെറ്റിൽ അതേ പോയിന്‍റില്‍ തന്നെ യമാഗുച്ചി തിരിച്ചടിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ 19 -21 എന്ന മാർജിനിൽ സിന്ധു ജയിച്ചു കയറി, ഒപ്പം ഫൈനല്‍ പ്രവേശനവും.

കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്‍റെ എതിരാളി. ലോക റാങ്കിങിൽ ആറാം സ്ഥാനത്തുള്ള താരമാണ് ആൻ സേയങ്. നിർണായക മത്സരങ്ങളിൽ കാലിടറാറുള്ള നിർഭാഗ്യം മാറ്റിയെഴുതാനായാൽ സിന്ധുവിന് ഇന്തോനേഷ്യയില്‍ നിന്ന് കിരീടവുമായി മടങ്ങാം.

TAGS :

Next Story