ചാമ്പ്യൻസ് ലീഗിൽ പ്രമുഖ ക്ലബുകൾ പ്രീക്വാർട്ടറിൽ

മാഞ്ചസ്റ്റർ സിറ്റി ,ലിവർപൂൾ , റയൽമാഡ്രിഡ്, പിഎസ്ജി ക്ലബുകൾ പ്രീക്വാർട്ടറിലെത്തി

MediaOne Logo

Web Desk

  • Updated:

    2021-11-25 01:42:29.0

Published:

25 Nov 2021 1:42 AM GMT

ചാമ്പ്യൻസ് ലീഗിൽ പ്രമുഖ ക്ലബുകൾ പ്രീക്വാർട്ടറിൽ
X

ചാമ്പ്യൻസ് ലീഗിൽ പ്രമുഖ ക്ലബുകൾ പ്രീക്വാർട്ടറിൽ. മാഞ്ചസ്റ്റർ സിറ്റി ,ലിവർപൂൾ , റയൽമാഡ്രിഡ്, പിഎസ്ജി ക്ലബുകൾ പ്രീക്വാർട്ടറിലെത്തി. ഇന്‍റര്‍ മിലാനും അയാക്സും പ്രീക്വാർട്ടർ ഉറപ്പിച്ചു.

എത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. അൻപതാം മിനിറ്റില്‍ കിലിയൻ എമ്പാപ്പെ തൊടുത്ത ഷോട്ട് എഡേർസണെ മറികടന്ന് വലയിലെത്തി. എന്നാൽ അറുപത്തിമൂന്നാം മിനിട്ടിൽ റഹീം സ്റ്റേർലിങും എഴുപത്തിയാറാം മിനിട്ടിൽ ഗബ്രിയേൽ ജെസൂസും ഗോൾ നേടിയതോടെ അവസാന ചിരി സിറ്റിയുടേതായി. ജയിച്ച സിറ്റിയും തോറ്റ പിഎസ്ജിയും പ്രീക്വാർട്ടറിലെത്തി.

പോർട്ടോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചാണ് ലിവർപൂൾ പ്രീക്വാർട്ടർ ഉറപ്പിച്ചത്. തിയാഗോ അൽകൻതാരയും മുഹമ്മദ് സലാഹും ലിവർപൂളിനായി വല കുലുക്കി. ആദ്യ കളിയിൽ തങ്ങളെ തോൽപ്പിച്ച ഷേരിഫിനെ റയൽമാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ബേഷിക്തിഷിനെ തോൽപ്പിച്ച് അയാക്സും ഷാക്തറിനെ മറികടന്ന് ഇന്റർമിലാനും പ്രീക്വാർട്ടർ ഉറപ്പിച്ചു. അതേസമയം എസി മിലാനോട് തോറ്റ അത്‍ലറ്റികോയുടെ പ്രീക്വാർട്ടർ മോഹങ്ങൾ തുലാസിലായി.

TAGS :

Next Story