Quantcast

ഗുജറാത്തിന് പണികൊടുത്ത് ചെന്നൈയുടെ മടക്കം; 83 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം

ഗുജറാത്തിന്റെ തോൽവിയോടെ പ്ലേ ഓഫിലെ നിർണായകമായ ആദ്യ രണ്ട് സ്‌പോട്ടുകൾക്കായുള്ള പോര് മുറുകി

MediaOne Logo

Web Desk

  • Published:

    25 May 2025 7:27 PM IST

ഗുജറാത്തിന് പണികൊടുത്ത് ചെന്നൈയുടെ മടക്കം; 83 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
X

അഹ്മദാബാദ്: പോയിന്റ് ടേബിളിൽ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റൻസിന് എട്ടിന്റെ പണി കൊടുത്ത് ചെന്നൈ സൂപ്പർ കിങ്‌സിന്റെ മടക്കം. അവസാന മത്സരത്തിൽ 83 റൺസിനാണ് ചെന്നൈയുടെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 147 റൺസിലവസാനിച്ചു. ചെന്നൈക്കായി നൂർ അഹ്‌മദും അൻഷുൽ കാംബോജും മൂന്ന് വിക്കറ്റ് വീതം പോക്കറ്റിലാക്കി. ഗുജറാത്ത് നിരയിൽ 41 റൺസെടുത്ത ഓപ്പണർ സായ്‌സുദർശൻ മാത്രമാണ് തിളങ്ങിയത്.

നേരത്തേ അർധ സെഞ്ച്വറി നേടി ഡെവോൺ കോൺവേയുടേയും ഡെവാൾഡ് ബ്രെവിസിന്റെയും മികവിലാണ് ചൈന്നൈ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. കോൺവേ 35 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 52 റൺസടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ബ്രെവിസ് 23 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 57 റൺസ് സ്‌കോർബോർഡിൽ ചേർത്തു. 17 പന്തിൽ 34 റൺസെടുത്ത ആയുഷ് മാത്രേയും 19 പന്തിൽ 37 റൺസ് അക്കൗണ്ടിലാക്കിയ ഉർവിൽ പട്ടേലും ചെന്നൈ നിരയിൽ മികച്ച പ്രകടനങ്ങളുമായി കളംനിറഞ്ഞു.

ഗുജറാത്തിന്റെ തോൽവിയോടെ പ്ലേ ഓഫിലെ നിർണായകമായ ആദ്യ രണ്ട് സ്‌പോട്ടുകൾക്കായുള്ള പോര് മുറുകി. അടുത്ത മത്സരത്തിൽ വിജയിച്ചാൽ മുംബൈ, ആർ.സി.ബി, ടീമുകൾക്ക് ആദ്യ രണ്ട് സ്‌പോട്ടുകളിൽ എത്താം. രണ്ടാം സ്ഥാനക്കാരായ പഞ്ചാബിനോടാണ് മുംബൈയുടെ അവസാന പോര്

TAGS :

Next Story