Quantcast

ചെന്നൈയെ വരിഞ്ഞുമുറുക്കി കൊല്‍ക്കത്ത ബോളര്‍മാര്‍

കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Web Desk

  • Published:

    14 May 2023 4:01 PM GMT

ചെന്നൈയെ വരിഞ്ഞുമുറുക്കി കൊല്‍ക്കത്ത ബോളര്‍മാര്‍
X

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വരിഞ്ഞുമുറുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 20 ഓവറിൽ ചെന്നൈയെ കൊൽക്കത്ത ബോളർമാർ വെറും 144 റൺസിലൊതുക്കി. ചെന്നൈക്കായി 48 റൺസെടുത്ത ശിവം ദുബേയും 30 റൺസെടുത്ത ഡെവോൺ കോൺവേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഗെയ്ക് ദിനെ വരുൺ ചക്രവർത്തി കൂടാരം കയറ്റി. എട്ടാം ഓവറിൽ 16 റൺസെടുത്ത അജിൻക്യ രഹാനയെ ചക്രവർത്തി ജേസൺ റോയുടെ കയ്യിലെത്തിച്ചു.പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ വിക്കറ്റുകൾ വീണ് കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ ദുബേയും ജഡേജയും ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കാനായില്ല. 24 പന്ത് നേരിട്ടാണ് ജഡേജ 20 റൺസെടുത്തത്.

TAGS :

Next Story