Quantcast

റൊണാള്‍ഡോ ഇനി 'പ്രവാസി'; ജസ്റ്റ് മല്ലൂ തിങ്സ്... ട്രോളുകളുടെ പൊടിപൂരം

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബായ അല്‍ നസ്‍റിലേക്കെത്തിയ റൊണാള്‍ഡോയെ മലയാളി ട്രോളന്മാരും ട്രോളത്തികളും ചേര്‍‌ന്ന് ഇപ്പോഴേ 'പ്രവാസി'യാക്കിയിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2023-01-03 11:13:57.0

Published:

3 Jan 2023 10:59 AM GMT

റൊണാള്‍ഡോ ഇനി പ്രവാസി; ജസ്റ്റ് മല്ലൂ തിങ്സ്... ട്രോളുകളുടെ പൊടിപൂരം
X

മലയാളികളെ സംബന്ധിച്ച് നാടുവിട്ട് ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നവരെല്ലാം അവര്‍ക്ക് പ്രവാസികളാണ്. അക്കാര്യത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പോലും മല്ലൂസ് ഇളവ് കൊടുത്തിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബായ അല്‍ നസ്‍റിലേക്കെത്തിയ റൊണാള്‍ഡോയെ മലയാളി ട്രോളന്മാരും ട്രോളത്തികളും ചേര്‍‌ന്ന് ഇപ്പോഴേ 'പ്രവാസി'യാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ റൊണാള്‍ഡോയുടെ പ്രവാസി ട്രോളുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഒരു മലയാളി പ്രവാസിയായാല്‍ ഉണ്ടാകുന്ന എല്ലാ ആശങ്കകകളും ചിന്തിക്കുന്ന രീതികളുമെല്ലാം റൊണാള്‍ഡോയിലൂടെ ആവിഷ്കരിക്കുകയാണ് മലയാളികള്‍. സൌദി ക്ലബില്‍ രണ്ടര വര്‍ഷത്തെ കരാറില്‍ കളിക്കാനെത്തുന്ന റൊണാള്‍ഡോയെ ഗള്‍ഫില്‍ പണിയെടുക്കാനെത്തുന്ന മലയാളിയെ പോലെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ ചിത്രീകരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കിടയില്‍ സംഭവിക്കുന്ന ദൈനംദിന തമാശകളെയെല്ലാം റൊണാള്‍ഡോയെ ചേര്‍ത്ത് ചെലവാക്കുകയാണ് ട്രോള്‍ ലോകം.

ഗള്‍ഫില്‍ നിന്ന് പണമയക്കുന്ന പ്രവാസിയായും രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം റൊണാള്‍ഡോക്ക് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം ട്രോളുകള്‍ വരുന്നുണ്ട്. ഇതിനിടയില്‍ ചില വിരുതന്മാര്‍ റൊണാള്‍ഡോക്ക് ലേബര്‍ വിസയും ഇഖാമയും വരെ അടിച്ചുകൊടുത്തിട്ടുമുണ്ട്.




വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള അഭിമുഖത്തിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ വിടുന്നത്. തുടര്‍ന്ന് റെക്കോര്‍ഡ് തുകയ്ക്ക് താരത്തെ സൌദി അറേബ്യന്‍ ക്ലബായ അല്‍ നസ്‍ര്‍ സ്വന്തമാക്കുകയായിരുന്നു.

റൊണാള്‍ഡോയെ അല്‍ നസ്‍ര്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകക്ക്

ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബായ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88 മില്യൻ യൂറോയും(34 കോടി രൂപ) ദിവസം 5,55,555 യൂറോയും(ഏകദേശം അഞ്ചു കോടി രൂപ), മണിക്കൂറിന് 23,150 യൂറോയും(20 ലക്ഷം രൂപ) ആയിരിക്കും താരത്തിനു ലഭിക്കുക.ശമ്പളയിനത്തിൽ മാത്രം വർഷം 620 കോടിയായിരിക്കും ലഭിക്കുക. പരസ്യ വരുമാനം ഇതിനു പുറമെയും. രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യൻ ഡോളറാണ്.

പുതിയ ക്ലബ് പ്രവേശനത്തിന്‍റെ ഭാഗമായി റൊണാള്‍ഡോ സൗദിയിലെത്തിയിട്ടുണ്ട്. മാധ്യമങ്ങൾക്കോ ആരാധകർക്കോ വിമാനത്താവള പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ ഇന്നലെ റിയാദിലെത്തിൽ ഇറങ്ങിയത്.അവസാന മെഡിക്കൽ ടെസ്റ്റിന് ഇന്ന് ക്രിസ്റ്റ്യാനോ വിധേയനാകും. ശേഷം വൈകീട്ട് ഏഴിന് അൽ-നസ്ർ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ സ്വീകരണമാണ്. മർസൂൽ എന്നറിയപ്പെടുന്ന കിങ് സഊദ് സർവകലാശാലാ സ്റ്റേഡിയമാണ് അൽ-നസ്ർ ക്ലബ്ബിന്റെ ഹോംഗ്രൗണ്ട്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക.

TAGS :

Next Story