Quantcast

ഒരു പന്തിൽ 13 റൺസ്! അപൂർവ നേട്ടവുമായി മിച്ചൽ സാന്റ്‌നർ

ന്യൂസിലാൻഡ് ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു അപൂർവ റെക്കോർഡ് പിറന്നത്

MediaOne Logo

Web Desk

  • Published:

    10 Oct 2023 12:22 PM GMT

ഒരു പന്തിൽ 13 റൺസ്!  അപൂർവ നേട്ടവുമായി മിച്ചൽ സാന്റ്‌നർ
X

ഹൈദരാബാദ്: നെതർലാൻഡ്‌സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്ത മിച്ചൽ സാന്റ്‌നറിനെ തേടിയൊരു അപൂർവ റെക്കോർഡ്.

ഒരു പന്തിൽ 13 റൺസ് നേടിയെന്ന റെക്കോർഡാണ് സാന്റ്‌നറനെ തേടി എത്തിയത്. ന്യൂസിലാൻഡ് ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു അപൂർവ റെക്കോർഡ് പിറന്നത്. സിക്സര്‍ പറത്തിയായിരുന്നു സാന്റ്നറുടെ നേട്ടം.

നെതര്‍ലന്‍ഡ്‌സിന്റെ ബാസ് ഡെലീഡ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിലായിരുന്നു സാന്റനറുടെ 'ഇരട്ട സിക്സര്‍'. ഡെലീസയുടെ അവസാന പന്ത് ഫുള്‍ടോസ് ആയിരുന്നു. സാന്റനറത് എക്സ്ട്രാ കവറിലൂടെ സിക്സര്‍ പറത്തുകയും ചെയ്തു. എന്നാല്‍ പന്ത് അരക്ക് മുകളിലായതോടെ അമ്പയര്‍ നോ ബോള്‍ വിളിച്ചു.

അതോടെ തൊട്ടടുത്ത പന്ത് ഫ്രീ ഹിറ്റായി. സാന്റനര്‍ തന്നെ സ്ട്രൈക്കില്‍, ഇത്തവണ ലോ ഫുള്‍ടോസായി വന്ന പന്തിലും സാന്റന്‍ സിക്സര്‍ കണ്ടെത്തി. ഇതോടെ നിയമപരമായ ഒരൊറ്റ പന്തില്‍ സാന്റ്നര്‍ക്ക് ലഭിച്ചത് 13 റണ്‍സ്.

മത്സരത്തില്‍ 17 പന്തില്‍ നിന്ന് 36 റണ്‍സാണ് താരം നേടിയത്. ബൌളിങിലും തരം മികവ് പുറത്തെടുത്തു. പത്ത് ഓവറില്‍ 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 323 എന്ന കൂറ്റന്‍ സ്കോറിന് മുന്നില്‍ നെതര്‍ലാന്‍ഡ് കറങ്ങി വീഴുകയായിരുന്നു.

Summary- 13 Runs In 1 Ball! Mitchell Santner Pulls Off The Impossible In Final Delivery Of Inning Vs നെതർലൻഡ്‌സ്‌



TAGS :

Next Story