Quantcast

91 പന്തിൽ 233 റൺസ്; ഇന്റർ-ഡിസ്ട്രിക്റ്റ് ഏകദിനത്തിൽ അഭിഷേക് വെടിക്കെട്ട്

25 സിക്‌സും 15 ഫോറും സഹിതമാണ് ഇന്ത്യൻ ഓപ്പണർ ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയത്

MediaOne Logo

Sports Desk

  • Published:

    2 Aug 2026 9:59 PM IST

233 runs off 91 balls; Abhisheks explosive knock in Inter-District ODI.
X

അമൃത്സർ: 25 പടുകൂറ്റൻ സിക്‌സറുകളും 15 ഫോറുകളും സഹിതം 91 പന്തിൽ ഇന്ത്യൻ താരം അഭിഷേക് ശർമ അടിച്ചുകൂട്ടിയത് 233 റൺസ്. പഞ്ചാബ് ഇന്റർ ഡിസ്ട്രിക്റ്റ് സീനിയർ ഏകദിനത്തിലാണ് ഇന്ത്യൻ ഓപ്പണറുടെ വെടിക്കെട്ട് പ്രകടനം. 256 സ്‌ട്രൈക്ക് റേറ്റിൽ എതിരാളികളെ നിലംതൊടീക്കാതെ ബാറ്റുവീശിയ അഭിഷേകിന്റെ ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റിൽ 533 റൺസാണ് അമൃത്സർ പടുത്തുയർത്തിയത്. തർൺ താരണെതിരെയാണ് താരം മിന്നുംപ്രകടനം കാഴ്ചവെച്ചത്. മോശം ഫോമിന്റെ പേരിൽ നിരന്തരം വിമർശനം നേരിട്ട ഇന്ത്യൻ ഓപ്പണർ ഡൊമസ്റ്റിക് ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുത്ത് മികച്ച കംബാകിനാണ് ഒരുങ്ങുന്നത്. അമൃത്സറിനായി അഭയ് ചൗധരി, അഭിനവ് ശർമ്മ എന്നിവർ അർധ സെഞ്ച്വറി നേടി. ആശിഷ് ലോറൻസിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് അഭിഷേക് ഒടുവിൽ പുറത്തായത്.

മറുപടി ബാറ്റിംഗിൽ അർഷ്ദീപ് സിങ്ങിന്റെ സെഞ്ചുറിയുടെ കരുത്തിൽ തർൺ താരൺ 313/8 എന്ന മികച്ച സ്‌കോർ നേടിയെങ്കിലും 220 റൺസിന്റെ പരാജയം നേരിട്ടു. ബൗളിങിലും തിളങ്ങിയ അഭിഷേക് ഒൻപത് ഓവറിൽ 71 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതുവരെ 69 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 33.78 ശരാശരിയിലും 100.18 സ്‌ട്രൈക്ക് റേറ്റിലും അഭിഷേക് 2196 റൺസാണ് ഇന്ത്യൻ ഓപ്പണർ നേടിയത്. ഇതിൽ എട്ട് അർദ്ധസെഞ്ചുറികളും നാല് സെഞ്ചുറികളും ഉൾപ്പെടുന്നു.

TAGS :

Next Story