Quantcast

ഐ സി സി ടി20 പുരസ്‌കാരത്തിൽ തിളങ്ങി ഇന്ത്യ; അർഷ്ദീപ് മികച്ച താരം, രോഹിത് ക്യാപ്റ്റൻ

ട്രാവിഡ് ഹെഡ്ഡിനേയും ബാബർ അസമിനേയും സിക്കന്തർ റാസയേയും മറികടന്നാണ് ഇന്ത്യൻ പേസർ അവാർഡ് സ്വന്തമാക്കിയത്.

MediaOne Logo

Sports Desk

  • Published:

    25 Jan 2025 6:57 PM IST

India shines in ICC T20 award; Arshdeep is the best player, Rohit is the captain
X

ദുബൈ: ഐസിസിയുടെ ടി20 അവാർഡിൽ ഇന്ത്യൻ തിളക്കം. യുവപേസർ അർഷ്ദീപ് സിങ് ക്രിക്കറ്റർ ഓഫ്ദി ഇയർ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, ഐസിസി ടി 20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ തെരഞ്ഞെടുത്തു. പോയവർഷം രോഹിത് ശർമക്ക് കീഴിൽ ഇന്ത്യ ട്വന്റി 20 ലോകകിരീടം ചൂടിയിരുന്നു.

ടി20 സ്‌പെഷ്യലിസ്റ്റ് ബൗളറായ അർഷ്ദീപ് 2024ൽ ഇന്ത്യക്കായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയും ശ്രദ്ധേയപ്രകടനം നടത്തിയിരുന്നു. ടി20 ലോകകപ്പിലും ഇന്ത്യൻ വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു. 2024ൽ 18 മത്സരങ്ങളിൽ നിന്നായി 36 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എക്കെതിരെ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ടി20 ലോകകപ്പിൽ 17 വിക്കറ്റാണ് പിഴുതെടുത്തത്. ഓസീസ് താരം ട്രാവിസ് ഹെഡ്, സിംബാബ് വെ ക്യാപ്റ്റൻ സിക്കന്തർ റാസ, പാകിസ്താൻ ബാറ്റർ ബാബർ അസം എന്നിവരെ മറികടന്നാണ് അവാർഡ് സ്വന്തമാക്കിയത്.

ലോകകപ്പോടെ കുട്ടി ക്രിക്കറ്റിനോട് വിടപറഞ്ഞ രോഹിത് ശർമ ഇന്ത്യക്ക് കൂടുതൽ വിജയങ്ങൾ നേടിതന്ന നായകൻകൂടിയാണ്. ഐസിസി ടി20 ടീമിൽ രോഹിതിന് പുറമെ ഇന്ത്യയിൽ നിന്ന് ഹർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും ഇടംപിടിച്ചു.

TAGS :

Next Story