Quantcast

അർഷ്ദീപുമായി വിവാഹ നിശ്ചയം; പിന്നാലെയുണ്ടായ സൈബർ അക്രമണത്തിൽ രൂക്ഷ വിമർശനവുമായി നടി സമ്രീൻ കൗർ

കഴിഞ്ഞ ജൂലൈയിലാണ് സമ്രീനുമായുള്ള ബന്ധം അർഷ്ദീപ് സിങ് ഔദ്യോഗികമായി പുറത്തുവിട്ടത്

MediaOne Logo

Sports Desk

  • Published:

    11 Nov 2026 6:48 PM IST

Engagement to Arshdeep; Actress Samreen Kaur responds to the subsequent cyber abuse
X

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷ്ദീപ് സിങുമായുള്ള വിവാഹ നിശ്ചയ വീഡിയോ പരസ്യപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവന്ന സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തി നടി സമ്രീൻ കൗർ. തന്റെ വ്യക്തിജീവിതത്തിലേക്ക് അതിക്രമിച്ചുകയറാൻ നോക്കുന്ന ട്രോളുകൾക്ക് ശക്തമായ ഭാഷയിലാണ് താരം മറുപടി നൽകിയിരിക്കുന്നത്. താനും അർഷ്ദീപും തമ്മിലുള്ള വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നവരുടെ നീക്കങ്ങളെ സമ്രീൻ ചോദ്യം ചെയ്തു. പങ്കാളിയെ രഹസ്യമാക്കി വെച്ചാൽ അഭിമാനമില്ലെന്ന് പറയുന്നവർ തന്നെ, തുറന്നു കാണിച്ചാൽ പ്രശസ്തിക്ക് വേണ്ടിയാണെന്ന് കുറ്റപ്പെടുത്തുകയാണ്- സമ്രീൻ പറഞ്ഞു.

'ഞാൻ എന്നെക്കുറിച്ചും അവനെക്കുറിച്ചും ഞങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കാരണം ഇതാണ് എന്റെ ജീവിതം. അത് ഇഷ്ടമില്ലാത്തവർക്ക് പേജിൽ നിന്ന് പോകാം. ഇവിടെ വന്ന് അവരുടെ വ്യക്തിപരമായ എതിർപ്പും വെറുപ്പും പ്രകടിപ്പിക്കുന്നവരെ ഒട്ടും മടി കൂടാതെ ബ്ലോക്ക് ചെയ്യും' സമ്രീൻ വ്യക്തമാക്കി. തന്റെ പ്രണയത്തിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുണ്ടെന്ന രീതിയിലുള്ള പ്രചാരണങ്ങളെയും നടി തള്ളിക്കളഞ്ഞു. താൻ സ്വപ്രയത്‌നം കൊണ്ടാണ് ഈ നിലയിലെത്തിയതെന്നും, ഇത്തരം നെഗറ്റീവ് കമന്റുകളുമായി എത്തുന്നവരുടെ ഇടവഴിയല്ല തന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ എന്നും സമ്രീൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

വിവാഹനിശ്ചയം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട് സമ്രീൻ ന്യൂസിലാൻഡിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നിലവിൽ ന്യൂസിലാൻഡിലെ പരമ്പര്ക്കായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ് അർഷ്ദീപ്. ഐ.പി.എൽ മത്സരങ്ങൾക്കിടയിലും വിദേശ പര്യടനങ്ങളിലും സമ്രീൻ താരത്തിനൊപ്പം ഉണ്ടാകാറുണ്ട്. പ്രണയവും ക്രിക്കറ്റ് വിശേഷങ്ങളും കഴിഞ്ഞ ജൂലൈ 26-നാണ് അർഷ്ദീപ് സമ്രീനുമായുള്ള ബന്ധം ഔദ്യോഗികമായി പുറത്തുവിട്ടത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ്, താൻ സമ്രീനുമായി പങ്കിടാറുള്ള പ്രത്യേക ഡാൻസ് സ്റ്റെപ്പുകൾ അവതരിപ്പിച്ചുകൊണ്ട് തന്റെ വിക്കറ്റ് നേട്ടം സമ്രീന് സമർപ്പിച്ചിരുന്നു.

TAGS :

Next Story