Quantcast

വേണ്ടത് എട്ട് വിക്കറ്റുകൾ: കപിൽദേവിനെയും അശ്വിൻ മറികടക്കും, ആകാംക്ഷ

കരിയറിലെ 81 ടെസ്റ്റില്‍ 427 വിക്കറ്റുള്ള അശ്വിന് എട്ട് പേരെക്കൂടി പുറത്താക്കിയാല്‍ കപില്‍ ദേവിനെ(434 വിക്കറ്റുകള്‍) മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനാകാം.

MediaOne Logo

Web Desk

  • Published:

    22 Dec 2021 1:30 PM GMT

വേണ്ടത് എട്ട് വിക്കറ്റുകൾ: കപിൽദേവിനെയും അശ്വിൻ മറികടക്കും, ആകാംക്ഷ
X

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ ദേവിന്‍റെ ടെസ്റ്റ് വിക്കറ്റ് നേട്ടം മറികടക്കാനുള്ള അവസരത്തിനായി രവിചന്ദ്ര അശ്വിന്‍. അടുത്തിടെ സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് അശ്വിന്‍.

കരിയറിലെ 81 ടെസ്റ്റില്‍ 427 വിക്കറ്റുള്ള അശ്വിന് എട്ട് പേരെക്കൂടി പുറത്താക്കിയാല്‍ കപില്‍ ദേവിനെ(434 വിക്കറ്റുകള്‍) മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനാകാം. ഫോമിലുള്ള അശ്വിന് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതിന് കഴിയും എന്നാണ് പ്രതീക്ഷ. 13 വിക്കറ്റ് നേടിയാല്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് വിസ്‌മയം ഡെയ്‌ല്‍ സ്റ്റെയ്‌നെയും(439 വിക്കറ്റുകള്‍) അശ്വിന് മറികടക്കാം

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന നേട്ടം അടുത്തിടെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. 81 ടെസ്റ്റിലെ 152 ഇന്നിങ്‌സുകളില്‍ നിന്നാണ് അശ്വിന്‍ 427 വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. 30 തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന്‍ ഏഴു തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

പര്യടനത്തിനായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹന്നസ്ബ‍ർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

അതിനിടെ ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ആസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്ത്. ആഷസ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് ലബുഷെയ്ൻ തുണയായത്. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് തിരിച്ചടി നേരിട്ടു. ഏഴാം സ്ഥാനത്തേക്കാണ് കോഹ്‌ലി വീണത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തിളങ്ങാനായില്ലെങ്കില്‍ കോഹ്‌ലിക്ക് ഇനിയും ക്ഷീണമാകും

TAGS :

Next Story