Quantcast

ചരിത്രമെഴുതി ബംഗ്ലാദേശ്; നാട്ടിൽ ന്യൂസിലാൻഡിനെതിരെ ആദ്യ ടെസ്റ്റ് വിജയം

സ്‌കോർബോർഡ് ചുരുക്കത്തിൽ: ബംഗ്ലാദേശ് 310, 338, ന്യൂസിലാൻഡ് 317, 181. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്‌ലാം ആണ് കളയിലെ താരം

MediaOne Logo

Web Desk

  • Published:

    2 Dec 2023 12:32 PM GMT

Bangladesh Cricket
X

ധാക്ക: തൈജുൽ ഇസ്‌ലാം വീഴ്ത്തിയ ആറ് വിക്കറ്റ് ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിന് നേടിക്കൊടുത്തത് ചരിത്ര വിജയം. ആദ്യമായാണ് സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനെ ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരത്തില്‍ തോൽപിക്കുന്നത്. ബംഗ്ലാദേശിലെ സിൽഹെറ്റിലായിരുന്നു മത്സരം.

രണ്ടാം ഇന്നിങ്‌സിലായിരുന്നു സ്പിന്നർ തൈജുൽ ഇസ്‌ലാം ആറ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി താരത്തിന്റെ സമ്പാദ്യം പത്ത് വിക്കറ്റുകൾ. മത്സരത്തിൽ 150 റൺസിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. സ്‌കോർബോർഡ് ചുരുക്കത്തിൽ: ബംഗ്ലാദേശ് 310, 338, ന്യൂസിലാൻഡ് 317, 181.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മഹ്‌മൂദുൽ ഹസൻ ജോയ് 86 റൺസ് നേടി ടോപ് സ്‌കോററായി. മറ്റുള്ള ആർക്കും അർധശതകം തികയ്ക്കാനായില്ല. 37 റൺസ് വീതം നേടിയ ഷാന്റോ, മോമിനുൽ എന്നിവർ പൊരുതിയപ്പോൾ ബംഗ്ലാദേശ് സ്‌കോർബോർഡിൽ എത്തിയത് 310 റൺസ്. ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്‌സ് നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിൽ ന്യൂസിലാൻഡ് ലീഡ് എടുത്തു. വെറും 17 റൺസ് മാത്രം. സെഞ്ച്വറി നേടിയ നായകൻ കെയിൻ വില്യംസണിന്റെ ഇന്നിങ്‌സാണ് ന്യൂസിലാൻഡിന് ആശ്വസിക്കാവുന്ന ലീഡ് നൽകിയത്. എന്നാൽ അത് പോരായിരുന്നു. 42 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ്, 41 റൺസ് നേടിയ ഡാരിൽ മിച്ചൽ എന്നിവരും സംഭാവന നല്‍കി. നാല് വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്‌ലാമാണ് ന്യൂസിലാൻഡിനെ കറക്കിയത്.

എന്നാൽ രണ്ടാം ഇന്നിങ്‌സിലാണ് ബംഗ്ലാദേശ് കരുത്ത് കാട്ടിയത്. 17 റൺസിന്റെ കടം വീട്ടിയതടക്കം സ്‌കോർബോർഡിൽ ചേർന്നത് 338 റൺസ്. നായകൻ ഷാന്റോ സെഞ്ച്വറി നേടി വമ്പ് കാട്ടി. മുഷ്ഫിഖുർ റഹിം(67) മെഹദി ഹസൻ മിറാസ്(50) എന്നിവരും തിളങ്ങി. എന്നാൽ 321 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് 181 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

Summary-Bangladesh defeat New Zealand to script history in Sylhet

TAGS :

Next Story