Quantcast

ബാറ്റിങിൽ പിഴച്ചു; ബംഗളൂരുവിൽ എല്ലാ കണ്ണുകളും രോഹിതിലേക്ക്‌

അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയതിനാല്‍ രോഹിതാകും ഇന്നത്തെ ശ്രദ്ധേയം

MediaOne Logo

Web Desk

  • Published:

    17 Jan 2024 4:42 AM GMT

Rohit Sharma
X

രോഹിത് ശര്‍മ്മ

ബംഗളൂരു: നാല് മാസത്തെ ഇടവേളക്ക് ശേഷം, അന്താരാഷ്ട്ര ടി20 കളിക്കാനെത്തിയ രോഹിത് ശർമ്മക്ക് ബാറ്റിങിൽ പിഴക്കുകയാണ്. അഫ്ഗാനിസ്താനെതിരെ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ ഗോൾഡൻ ഡക്കായാണ് താരം കളംവിട്ടത്. ഇന്ന് ബംഗളൂരുവില്‍ മൂന്നാം ടി20ക്ക് വേദിയൊരുങ്ങവെ എല്ലാ കണ്ണുകളും രോഹിതിന്റെ ബാറ്റിലേക്കാണ്. ബംഗളൂരുലാണ് മത്സരം.

ടി20യിലേക്ക് ഇനി ഉണ്ടാവുമോ എന്ന ചോദ്യങ്ങൾക്കിടെയാണ് രോഹിതും മറ്റൊരു സീനിയർ താരമായ വിരാട് കോഹ്ലിയും കളിക്കാനത്തിയത്.

മുഖ്യ സെലക്ടര്‍, അജിത് അഗാർക്കറുമായി സംസാരിച്ചാണ് ഇരുവരും ടി20 കളിക്കാനെത്തിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ ഇരുവരും ജൂണിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പായി. ആദ്യം മത്സരം കളിക്കാതിരുന്ന വിരാട് കോഹ്ലി, ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിൽ, കാമിയോ ഇന്നിങ്‌സ് കളിച്ച് തന്റെ ഫോമിന് കോട്ടമൊന്നും സംഭവിച്ചില്ലെന്ന് തെളിയിച്ചിരുന്നു.

എന്നാൽ രണ്ട് മത്സരങ്ങളിലും പൂജ്യനായതോടെ, രോഹിതിനെതിരെ തിരിഞ്ഞിരിക്കുകയാണ് ചിലർ. മുംബൈ ഇന്ത്യന്‍സിന്രെ ക്യാപ്റ്റന്‍ സ്ഥാനം പോയത് വരെ ഇതിലേക്ക് കൂട്ടിവെക്കുന്നു. ആദ്യ മത്സരത്തിൽ റൺഔട്ടിന്റെ രൂപത്തിലാണ് രോഹിതിന് പുറത്തേക്കുള്ള വഴി തെളിഞ്ഞതെങ്കിൽ, രണ്ടാം മത്സരത്തിലെ ഷോട്ട് സെലക്ഷൻ പാളിയപ്പോൾ സ്റ്റമ്പ് ഇളകുകയായിരുന്നു.

രോഹിത് ഔട്ടായ രീതി ശരിക്കും അതിശയിപ്പിക്കുന്നതാണെന്നായിരുന്നു മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ അഭിപ്രായം. ഇൻഡോറിലേത് രോഹിത് ശർമ്മയുടെ കരിയറിലെ, 12ാം ഗോൾഡൻ ഡക്കായിരുന്നു.ടി20യില്‍ അഞ്ചാമത്തേതും. ഇതോടെ അയർലാൻഡിന്റെ കെവിൻ ഒബ്രയിനൊപ്പം രോഹിത് എത്തി. 13 എണ്ണവുമായി അയർലാൻഡിന്റെ തന്നെ പോൾ സ്റ്റെർലിങാണ് ഒന്നാമൻ. രോഹിതിന്റെ ബാക്ക് ടു ബാക്ക് ഡക്കോടെ താരത്തിന്റെ ടി20 കരിയർ കഴിഞ്ഞെന്ന് വരെ അഭിപ്രായപ്പെടുന്നുവരുണ്ട്.

ഈ രണ്ട് ഗോൾഡൻ ഡക്കുകൾ മാത്രമല്ല, ഇതിന് മുമ്പത്തെ ഇന്നിങ്‌സുകളുടെ, കണക്ക് വെച്ചൊക്കെയാണ് ഇക്കൂട്ടർ രംഗത്ത് എത്തുന്നത്. എന്നാൽ കണക്കുകളിലൊന്നും കാര്യമില്ലെന്നും നിങ്ങളീ എഴിതിത്തള്ളുന്ന ബാറ്ററുടെ പേര് രോഹിതാണെന്ന് ഓർക്കണമെന്നും ചിലര് മുന്നറിയിപ്പ് നൽകുന്നു. രോഹിതിന് ഇതിന് മുമ്പും ഇങ്ങനത്തെ അവസ്ഥ വന്നിട്ടുണ്ടെന്നും അന്നൊന്നും തളർന്നിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു. രണ്ടേ രണ്ട് ഓവർ മതി, രോഹിത് ആരാണെന്ന് കാണിച്ചുതരുമെന്ന് പറയുന്നുവരും ഉണ്ട്.

TAGS :

Next Story