Quantcast

രാഹുല്‍ ദ്രാവിഡ് എങ്ങിനെ ചൂടനായി; മെയ്ക്കിംഗ് വീഡിയോ കാണാം

ഐ.പി.എല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-05-06 09:35:21.0

Published:

6 May 2021 9:22 AM GMT

രാഹുല്‍ ദ്രാവിഡ് എങ്ങിനെ ചൂടനായി; മെയ്ക്കിംഗ് വീഡിയോ കാണാം
X

രാഹുല്‍ ദ്രാവിഡിനെ എങ്ങിനെയാണ് ചൂടനാക്കിയതെന്ന് ചിത്രീകരിക്കുന്ന വീഡിയോ പുറത്ത്. ക്രെഡിറ്റ് കാർഡ് പെയ്മെൻറ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ആയ ക്രെഡിന്റെ പരസ്യത്തിലാണ് കലിപ്പൻ വേഷവുമായി രാഹുൽ ദ്രാവിഡ് എത്തിയത്.

ട്രാഫിക് ജാമിൽ അകപ്പെട്ടത് കാരണം കലിപ്പ് കാണിക്കുന്ന രാഹുൽ ദ്രാവിഡിന്റെ പുതിയ അവതാരത്തെ ആണ് പരസ്യ നിർമാതാക്കൾ ചിത്രീകരിച്ചത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത രാഹുൽ ദ്രാവിഡ് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം. ഐ.പി.എല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു.

രാഹുലിന്റെ പരസ്യം, 'അവിശ്വസനീയം' എന്നു പറഞ്ഞാണ് നിരവധി താരങ്ങള്‍ പങ്കുവെച്ചത്. രാഹുലിന്റെ ഈ ഭാവം മുമ്പ് കണ്ടിട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് കോലി ഈ പരസ്യം ഷെയർ ചെയ്തത്.

TAGS :

Next Story