Quantcast

ലോകകപ്പ് ടി20 യോഗ്യത: പാപുവ ന്യൂഗിനിയും തോറ്റു,വമ്പ് കാട്ടി സ്‌കോട്ട്‌ലാൻഡ്

ലോകകപ്പ് ടി20 യോഗ്യതാ മത്സരത്തിൽ രണ്ടാം ജയവുമായി സ്‌കോട്ട്‌ലാൻഡ്. ക്രിക്കറ്റിലെ കുഞ്ഞന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പാപുവ ന്യൂഗിനിയെ 17 റൺസിനാണ് സ്‌കോട്ട്‌ലാൻഡ് തോൽപ്പിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-10-19 14:11:09.0

Published:

19 Oct 2021 2:08 PM GMT

ലോകകപ്പ് ടി20 യോഗ്യത: പാപുവ ന്യൂഗിനിയും തോറ്റു,വമ്പ് കാട്ടി സ്‌കോട്ട്‌ലാൻഡ്
X

ലോകകപ്പ് ടി20 യോഗ്യതാ മത്സരത്തിൽ രണ്ടാം ജയവുമായി സ്‌കോട്ട്‌ലാൻഡ്. ക്രിക്കറ്റിലെ കുഞ്ഞന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പാപുവ ന്യൂഗിനിയെ 17 റൺസിനാണ് സ്‌കോട്ട്‌ലാൻഡ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്‌കോട്ട്‌ലാൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടിയപ്പോൾ പാപുവ ന്യൂഗിനിയുടെ ഇന്നിങ്‌സ് 19.3 ഓവറിൽ 148 റൺസിന് അവസാനിച്ചു.

70 റൺസ് നേടിയ ബെറിങ്ടൺ ആണ് സ്‌കോട്ട്‌ലാൻഡിന്റെ ടോപ് സ്‌കോറർ. 49 പന്തിൽ നിന്ന് മൂന്ന് സിക്‌സറും ആറു ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു ബെറിങ്ടണിന്റെ ഇന്നിങ്‌സ്. വിക്കറ്റ് കീപ്പർ ക്രോസ് 45 റൺസ് നേടി പിന്തുണ കൊടുത്തു. ഈ കൂട്ടുകെട്ടാണ് സ്‌കോട്ട്‌ലാൻഡിന് രക്ഷക്കെത്തിയത്. വാലറ്റത്തിന് കാര്യമായ സംഭാവന നൽകാനായില്ല.

പാപുവ ന്യൂഗിനിക്കായി കാബുവ മൊരിയ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ 35 റൺസെടുക്കുന്നതിനിടെ പാപുവ ന്യൂഗിനിയുടെ അഞ്ച് വിക്കറ്റുകൾ വീണെങ്കിലും അവസാനത്തിൽ പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല.

നോർമാൻ വാനുവയാണ് പാപുവ ന്യൂഗിനിക്കായി പൊരുതി നോക്കിയത്. 37 പന്തിൽ നിന്ന് രണ്ട് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു നോർമാന്റെ ഇന്നിങ്‌സ്. എന്നാൽ നേർമാന് ആരും പിന്തുണ കൊടുക്കാനില്ലാത്തത് അവർക്ക് തിരിച്ചടിയായി. സ്‌കോട്ടലാൻഡിനായി ജോഷ് ഡേവി നാല് വിക്കറ്റ് വീഴ്ത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റതോടെ പാപുവയുടെ പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ രണ്ടിലും ജയിച്ച സ്‌കോട്ട്‌ലാൻഡിന് പ്രതീക്ഷയായി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയായിരുന്നു സ്‌കോട്ട്‌ലാൻഡ് അട്ടിമറിച്ചത്.

TAGS :

Next Story