Quantcast

എജ്ജാതി ടേണ്‍; ഭുവനേശ്വറിന്‍റെ ഇന്‍സ്വിങ്ങര്‍ പിടികിട്ടാതെ വീണ് ബട്‌ലർ

മൂന്ന് ഓവറെറിഞ്ഞ ഭുവനേശ്വർ പത്തു റൺസ് മാത്രമാണ് വിട്ടുനൽകിയത്

MediaOne Logo

Web Desk

  • Published:

    8 July 2022 7:07 AM GMT

എജ്ജാതി ടേണ്‍; ഭുവനേശ്വറിന്‍റെ ഇന്‍സ്വിങ്ങര്‍ പിടികിട്ടാതെ വീണ് ബട്‌ലർ
X

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ പ്രതിരോധം തകർത്ത് ഭുവനേശ്വര്‍ കുമാറിന്‍റെ ഉഗ്രൻ ഇൻസ്വിങർ. ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. പിച്ചിൽ കുത്തി ഓഫ് സ്റ്റംപിലേക്ക് വരികയാണ് എന്നു തോന്നിപ്പിച്ച പന്ത് വിസ്മയകരമായ രീതിയിൽ ടേൺ ചെയ്ത് ലെഗ് സ്റ്റംപ് പിഴുതെറിയുകയായിരുന്നു. ഫ്‌ളിക് ചെയ്യാൻ ശ്രമിച്ച ബട്‌ലറിന് ഒരു പിടിയും കൊടുക്കാതെയായിരുന്നു പന്തിന്റെ ടേൺ.

മത്സരത്തിൽ മൂന്ന് ഓവറെറിഞ്ഞ ഭുവനേശ്വർ പത്തു റൺസ് മാത്രമാണ് വിട്ടുനൽകിയത്. 11 ഡോട് ബോളുകൾ. വഴങ്ങിയത് ഒരു ഫോറും. നായകൻ നേരത്തെ മടങ്ങിയതോടെ ഇംഗ്ലീഷ് ബാറ്റിങ് മന്ദഗതിയിലായി. 19.3 ഓവറിൽ 148 റൺസിന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ എല്ലാവരും കൂടാരം കയറി. 20 പന്തിൽനിന്ന് 36 റൺസെടുത്ത മൊയീൻ അലിയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ.



ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചെടുത്തത്. 33 പന്തിൽനിന്ന് 51 റൺസെടുത്ത ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരു സിക്‌സും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഹർദികിന്റെ ഇന്നിങ്‌സ്. നാലു വിക്കറ്റു വീഴ്ത്തി ബൗളിങ്ങിലും ഹർദിക് മികച്ചു നിന്നു. സൂര്യകുമാർ യാദവ് 39 ഉം ദീപക് ഹൂഡ 33 ഉം റൺസെടുത്തു.

Indian Pacer Bhuvneshwar Kumar bowled a perfect inswinger to dismiss England captain Jos Buttler in the very first over of the innings.

TAGS :

Next Story