'ബാറ്റിങ് മാത്രം, ബൗൾ ചെയ്യില്ല': ബെൻ സ്റ്റോക്‌സ് ചെന്നൈയിലേക്ക് എത്തുന്നത് ഇങ്ങനെ...

കഴിഞ്ഞദിവസം സ്റ്റോക്‌സ് ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യം സിഎസ്‌കെ പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    28 March 2023 12:39 PM GMT

Ben Stokes- IPL 2023
X

ബെന്‍സ്റ്റോക്സ്

ചെന്നൈ: ചെന്നൈ സൂപ്പർകിങ്‌സ് സൂപ്പർതാരം ബെൻസ്റ്റോക്‌സ് ടീമിലേക്ക് എത്തിയെങ്കിലും ബൗൾചെയ്യില്ല. ചെന്നൈ സൂപ്പർകിങ്‌സിനായുള്ള ആദ്യമത്സരങ്ങളിൽ താരം ബാറ്റ് മാത്രമെ ചെയ്യൂ. പരിക്കാണ് വില്ലനാകുന്നത്. താരത്തിന്റെ ഓൾറൗണ്ട് പ്രകടനം നഷ്ടമാകുന്നത് ചെന്നൈക്ക് ഒരർഥത്തിൽ തിരിച്ചടിയാണ്. ഇടത് കാല്‍മുട്ടിലെ പരിക്ക് ന്യൂസിലന്‍ഡ് പര്യടനത്തിനിടയിലും ബെന്‍ സ്റ്റോക്‌സിനെ വലച്ചിരുന്നു. ഇതോടെ കാല്‍മുട്ടിന് ഇ‌ഞ്ചക്ഷന്‍ എടുത്താണ് സ്റ്റോക്‌സ് ഐപിഎല്ലിന് എത്തുന്നത്.

കിവികള്‍ക്കെതിരായ രണ്ട് ടെസ്റ്റുകളിലായി 9 ഓവര്‍ മാത്രമാണ് സ്റ്റോക്‌സ് എറി‌ഞ്ഞത്. ഇതിന് ശേഷം താരം സ്‌കാനിംഗിന് വിധേനയെങ്കിലും പരിക്ക് ഗുരുതരമല്ല. 'ബാറ്റര്‍ എന്ന നിലയില്‍ സ്റ്റോക്‌സ് സീസണ്‍ തുടങ്ങും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബൗളിങ് എന്താകുമെന്ന് കാത്തിരുന്ന് കാണണം. ഞായറാഴ്‌ച കുറച്ച് പന്തുകള്‍ സ്റ്റോക്‌സ് എറിഞ്ഞിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ഏറെ പന്തെറിയേണ്ട എന്നാണ് സ്റ്റോക്‌സിന്‍റെ തീരുമാനം എന്ന് മനസിലാക്കുന്നു. ആഴ്‌ചകള്‍ക്ക് ശേഷം അദേഹം ചിലപ്പോള്‍ ബൗളിംഗ് ആരംഭിച്ചേക്കും' എന്നും സിഎസ്‌കെ ബാറ്റിംഗ് പരിശീലകനായ മൈക്കല്‍ ഹസി വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.

കഴിഞ്ഞദിവസം സ്റ്റോക്‌സ് ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യം സിഎസ്‌കെ പുറത്തുവിട്ടിരുന്നു. സിക്‌സറുകളടിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍, താരം പന്തെറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാര്‍ച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. അതിനുശേഷം അവര്‍ ഏപ്രില്‍ 3 ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സ്വന്തം മൈതാനമയ ചെപ്പോക്കില്‍ വെച്ച് ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ 9-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിഎസ്‌കെ ഇത്തവണ അഞ്ചാം കിരീടമാണ് ലക്ഷ്യമാക്കുന്നത്.

TAGS :

Next Story