Quantcast

ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ബുംറയുണ്ടാകില്ല; താരത്തിന് വിശ്രമം നൽകിയേക്കുമെന്ന് റിപ്പോർട്ട്

നേരത്തെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ താരത്തിന് വിശ്രമം നൽകിയിരുന്നു

MediaOne Logo

Sports Desk

  • Published:

    30 July 2025 12:04 AM IST

Bumrah will not be available for the Oval Test; Report suggests the player may be rested
X

ഓവൽ: ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലാടിസ്ഥാനത്തിലെ താരത്തിന്റെ ഫിറ്റ്‌നസ് കണക്കിലെടുത്താണ് ബിസിസിഐ മെഡിക്കൽ ടീം ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ഇഎസ്പിഎൻ-ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബുംറയുമായി ആശയവിനിമയം നടത്തി. വ്യാഴാഴ്ച ഓവലിലാണ് ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ പരമ്പരയിലെ അവസാന മത്സരം. നിലവിൽ 2-1ന് പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലാണ്. ജയിച്ചാൽ സീരിസ് സമനിലയിലെത്തിക്കാൻ ഇന്ത്യക്കാകും.

തുടരെ പരിക്ക് അലട്ടുന്ന ഇന്ത്യൻ പേസറെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇറക്കിയാൽ മതിയെന്ന് നേരത്തെ മെഡിക്കൽ ടീം തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കുകയായിരുന്നു. ഓൾഡ് ട്രഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ കളത്തിലിറങ്ങിയ ബുംറയ്ക്ക് രണ്ട് വിക്കറ്റാണ് നേടാനായത്. നിലവിൽ ഇതുവരെ 14 വിക്കറ്റാണ് ഇന്ത്യൻ പേസർ സ്വന്തമാക്കിയത്.

TAGS :

Next Story