Quantcast

മലയാളി താരം ആരോണിനും വൈഭവിനും സെഞ്ച്വറി;അണ്ടർ19 മൂന്നാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ആരോൺ-വൈഭവ് റെക്കോർഡ് കൂട്ടുകെട്ടിൽ പിറന്നത് 227 റൺസ്

MediaOne Logo

Sports Desk

  • Published:

    7 Jan 2026 5:33 PM IST

മലയാളി താരം ആരോണിനും വൈഭവിനും സെഞ്ച്വറി;അണ്ടർ19 മൂന്നാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ
X

ബെനോണി: ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 മൂന്നാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിന് ഇറങ്ങിയ ഇന്ത്യക്കായി വൈഭവ് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്നുള്ള പാർട്നർ‌ഷിപ്പിൽ 154 പന്തിൽ നിന്ന് 227 റൺസാണ് നേടിയത്. ക്യാപ്റ്റൻ സൂര്യവംശി വെറും 63 പന്തിൽ സെഞ്ച്വറി തികച്ചു. 74 പന്തുകളിൽ നിന്ന് 127 റൺസെടുത്താണ് താരം പുറത്തായത്. ആരോൺ ജോർജ് ആകട്ടെ 118 റൺസ് നേടി മികച്ച പിന്തുണ നൽകി.

ഇന്ത്യയുടെ തകർപ്പൻ തുടക്കത്തിന് ശേഷം, ദക്ഷിണാഫ്രിക്കൻ ബോളർമാരായ എൻടാണ്ടോ സോണിയും മൈക്കൽ ക്രൂയിസ്കാമ്പും അവസാന പത്ത് ഓവറുകളിൽ തിരിച്ചുവരവ് നടത്തി പ്രധാന വിക്കറ്റുകൾ വീഴ്ത്തുകയും റൺസ് ഒഴുക്ക് തടയുകയും ചെയ്തു. എങ്കിലും, ഇന്ത്യയുടെ ആക്രമണോത്സുകമായ ബാറ്റിംഗ് പ്രകടനം ടീമിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.

TAGS :

Next Story