Quantcast

'തുടക്കത്തിൽ തന്നെ ബട്ട്‌ലറെ കിട്ടണം, ഇല്ലെങ്കിൽ കളി പോകും': കൊൽക്കത്തക്ക് മുന്നറിയിപ്പുമായി പിയൂഷ് ചൗള

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ.

MediaOne Logo

Web Desk

  • Updated:

    2022-05-02 08:04:02.0

Published:

2 May 2022 8:03 AM GMT

തുടക്കത്തിൽ തന്നെ ബട്ട്‌ലറെ കിട്ടണം, ഇല്ലെങ്കിൽ കളി പോകും: കൊൽക്കത്തക്ക് മുന്നറിയിപ്പുമായി പിയൂഷ് ചൗള
X

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ തുടക്കത്തില്‍ തന്നെ പുറത്താക്കിയാല്‍ കളിയില്‍ ആധിപത്യം നേടാമെന്നാണ് പിയൂഷ് ചൗള. തുടക്കത്തില്‍ ബാറ്റിങ് പതുക്കെയായാലും ബട്‌ലര്‍ ആകുലപ്പെടില്ല. കാരണം 10 ഓവര്‍ കടന്നു കഴിഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താമെന്ന ആത്മവിശ്വാസം താരത്തിനുണ്ട്. ആദ്യ 12-15 പന്തുകള്‍ക്കിടയില്‍ ബട്‌ലറെ പുറത്താക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ചൗള വ്യക്തമാക്കി.

ഐ.പി.എലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്തുമാണ്.

സീസണില്‍ 9 കളികളില്‍ നിന്നും 566 റണ്‍സ് നേടിയ താരമാണ് ബട്‌ലര്‍. നിലവില്‍ ഓറഞ്ച് ക്യാപ് കൈവശമുള്ള ബട്‌ലറുടെ ശരാശി 70.75 ഉം സ്‌ട്രൈക്ക് റേറ്റ് 155.07 ഉം ആണ്. തൊട്ടുപിന്നിലുള്ള കെ.എല്‍ രാഹുലിനേക്കാള്‍ 115 റണ്‍സ് മുന്നിലാണ് ഇത്തവണ ബട്‌ലര്‍. ഈ സീസണില്‍ കൊല്‍ക്കത്തയുമായി നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ സെഞ്ച്വറി നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. റോയല്‍സ് മത്സരത്തില്‍ ജയിക്കുകയും ചെയ്തു.

Summary-Chawla warns Buttler to get out between these balls or else look no further

TAGS :

Next Story