Quantcast

'തല'യെത്തിയ ശേഷം ആഘോഷമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സി.ഇ.ഒ

വിജയശേഷം ടീം ക്യാപ്റ്റനും ആരാധകരുടെ ഭാഷയിൽ 'തല'യുമായ ധോണി ടി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മെൻഡറായി ചുമതലയേറ്റെടുത്ത് യു.എ.ഇയിൽ തന്നെ തുടരുകയാണ്

MediaOne Logo

Sports Desk

  • Published:

    16 Oct 2021 4:23 PM IST

തലയെത്തിയ ശേഷം ആഘോഷമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സി.ഇ.ഒ
X

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം.എസ് മഹേന്ദ്ര സിങ് ധോണി രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഐ.പി.എൽ വിജയം ആഘോഷിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥൻ അറിയിച്ചു. 2021 ഐ.പി.എൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് ചെന്നൈ തോൽപ്പിച്ചിരുന്നു. എന്നാൽ വിജയശേഷം ടീം ക്യാപ്റ്റനും ആരാധകരുടെ ഭാഷയിൽ 'തല'യുമായ ധോണി ടി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മെൻഡറായി ചുമതലയേറ്റെടുത്ത് യു.എ.ഇയിൽ തന്നെ തുടരുകയാണ്. ഇതിനാലാണ് സി.എസ്.കെ ആഘോഷം നടത്തില്ലെന്ന് അറിയിച്ചത്. ധോണിയില്ലാതെ തങ്ങൾക്ക് ആഘോഷമില്ലെന്നും അദ്ദേഹം എത്തിയ ശേഷം ചെറിയ സംഗമം നടത്തുമെന്നും സി.ഇ.ഒ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന് ശേഷം ചെന്നൈ തങ്ങളുടെ നാലാം കിരീടനേട്ടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. പലരും എഴുതിത്തള്ളിയ ശേഷം ടീം വൻമുന്നേറ്റം നടത്തി കിരീടം നേടിയത് വലിയ അഭിമാനമാണ് തോന്നിക്കുന്നതെന്നാണ് സി.എസ്.കെ ഹെഡ്‌കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ് പറയുന്നത്.

2018 ൽ തങ്ങളെ പലരും 'തന്തപ്പട്ടാളം' എന്ന് വിളിച്ചു. മിക്കവരും ടീമിൽ ഒരു പ്രതീക്ഷയും പുലർത്തിയില്ലായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരങ്ങളെ കൂടുതൽ കാലം കൂടെ നിർത്തി മികച്ച പ്രകടനം പുറത്തെടുപ്പിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും ഫ്‌ളെമിങ് പറഞ്ഞു.

TAGS :

Next Story