Quantcast

ഉദ്വേഗം അവസാന പന്തുവരെ! കൊല്‍ക്കത്തെയെയും കീഴടക്കി ചെന്നൈ മുന്നോട്ട്

ചെന്നൈയുടെ വിജയം രണ്ട് വിക്കറ്റിന്

MediaOne Logo

Sports Desk

  • Updated:

    2021-09-26 14:52:23.0

Published:

26 Sep 2021 2:43 PM GMT

ഉദ്വേഗം അവസാന പന്തുവരെ! കൊല്‍ക്കത്തെയെയും കീഴടക്കി ചെന്നൈ മുന്നോട്ട്
X

അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 4 റണ്‍സ് മതിയായിരുന്ന ചെന്നൈയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത സമ്മര്‍ദത്തിലാക്കിയെങ്കിലും അവസാന പന്തില്‍ വിജയറണ്‍സ് നേടി ചെന്നൈ കൊല്‍ക്കത്തയുടെ കയ്യില്‍ നിന്ന് ജയം പിടിച്ച് വാങ്ങുകയായിരുന്നു.

സുനില്‍ നരൈന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സാം കരണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം പന്തില്‍ ചെന്നൈക്ക് റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും മൂന്നാം പന്തില്‍ മൂന്ന് റണ്‍സെടുത്ത് ദീപക് ചഹാര്‍ കളി സമനിലയിലാക്കി. മൂന്ന് പന്തില്‍ കളി ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ തൊട്ടടുത്ത പന്ത് രവീന്ദ്ര ജഡേജ പാഴാക്കി. അഞ്ചാം പന്തില്‍ ചെന്നൈയെ ഞെട്ടിച്ച് കൊണ്ട് മികച്ച ഫോമില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന രവീന്ദ്ര ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സുനില്‍ നരൈന്‍ കൊല്‍ക്കത്തക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ചെന്നൈയുടെ കയ്യില്‍ നിന്ന് കൊല്‍ക്കത്ത വിജയം തട്ടിപ്പറിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ അവസാന പന്തില്‍ ദീപക് ചഹാര്‍ വിജയറണ്‍സ് നേടി ചെന്നൈയെ ആവേശകരമായ വിജയത്തിലെത്തിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദിന്‍റേയും ഹാഫ് ഡുപ്ലെസീസിന്‍റേയും ബാറ്റിംഗ് മികവില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈയെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത സമ്മര്‍ദത്തിലേക്ക് തള്ളിയിടുകയായിരുന്നു. ചെന്നൈക്കായി ഗെയ്ക് വാദ് 40 റണ്‍സും ഡുപ്ലെസീസ് 43 റണ്‍സുമെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത രാഹുല്‍ തൃപാടിയുടേയും നിതീഷ് റാണയുടേയും ബാറ്റിംഗ് മികവിലാണ് 171 റണ്‍സെടുത്തത്. നാല് ഫോറുകളും ഒരു സിക്സുമടക്കം രാഹുല്‍ തൃപാടി 45 റണ്‍സെടുത്തപ്പോള്‍ മൂന്ന് ഫോറുകളും ഒരു സിക്സുമടക്കം നിതീഷ് റാണ 35 റണ്‍സെടുത്തു.

കൊല്‍ക്കത്തക്കായി സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചെന്നൈ നിരയില്‍ ശാര്‍ദുല്‍ താക്കൂറും ഹേസല്‍ വു‍ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story