അഞ്ച് കളിക്കാർക്ക് കോവിഡ്; എടികെ-ബംഗളൂരു മത്സരം മാറ്റിവെച്ചു

എടികെ മോഹന്‍ ബഗാനിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവായ കളിക്കാര്‍ക്ക് ഇനി വരുന്ന ആറ് ദിവസം ഐസൊലേഷനില്‍ കഴിയണം.

MediaOne Logo

Web Desk

  • Updated:

    2022-01-15 08:53:17.0

Published:

15 Jan 2022 7:22 AM GMT

അഞ്ച് കളിക്കാർക്ക് കോവിഡ്; എടികെ-ബംഗളൂരു മത്സരം മാറ്റിവെച്ചു
X

കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. എടികെ മോഹന്‍ ബഗാനിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവായ കളിക്കാര്‍ക്ക് ഇനി വരുന്ന ആറ് ദിവസം ഐസൊലേഷനില്‍ കഴിയണം.

ഇതോടെ മത്സരത്തിനായുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായതോടെയാണ് ഇന്നത്തെ മത്സരം മാറ്റിയത്. കോവിഡിനെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് എടികെ മോഹന്ബഗാന്റെ മത്സരം മാറ്റിവെക്കുന്നത്. കളിക്കളത്തിലെ മത്സരത്തിന് മുൻപ് കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തിലായിരുന്നു രണ്ട് ടീമുകളും. ഇരു ടീമുകളും പരിശീലന സെഷനുകൾ പൂർണമായി ഒഴിവാക്കിയിരുന്നു. പരിശീലകർ മാധ്യമങ്ങളെ കാണാൻ എത്തിയതുമില്ല.

രണ്ട് ടീമുകളിലേയും പതിനഞ്ച് താരങ്ങൾക്ക് കളിക്കാനായാൽ മത്സരം നടത്തുമെന്നായിരുന്നു അധികൃതരുടെ തീരുമാനം. പേയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് ഇന്ന് ജയിച്ചാൽ മൂന്നാം സ്ഥാനത്തെത്താമായിരുന്നു. മോശം ഫോമിലുള്ള ബംഗളൂരു തിരിച്ചുവരവിന്റ പാതയിലായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവർ തോറ്റിട്ടില്ലായിരുന്നു.

TAGS :

Next Story