Quantcast

ജയിച്ചാൽ സെമിഫൈനലിൽ,തോറ്റാൽ ഇന്ത്യക്ക് സാധ്യത; ന്യൂസിലൻഡ് ഇന്ന് അഫ്ഗാനെതിരെ

ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം

MediaOne Logo

Web Desk

  • Published:

    7 Nov 2021 1:17 AM GMT

ജയിച്ചാൽ സെമിഫൈനലിൽ,തോറ്റാൽ ഇന്ത്യക്ക് സാധ്യത; ന്യൂസിലൻഡ് ഇന്ന് അഫ്ഗാനെതിരെ
X

ടി20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. നേരത്തെ തന്നെ സെമി ഉറപ്പാക്കിയ പാകിസ്താൻ സ്‌കോട്ട്‌ലൻഡിനെ നേരിടും. രാത്രി 7.30ന് ഷാർജയിലാണ് മത്സരം

സെമി പ്രവേശനത്തിന് ന്യൂസിലൻഡിന്റെ അവസാന കടമ്പയാണ് അഫ്ഗാനെതിരായ മത്സരം. ജയം നേടിയാൽ ഗ്രൂപ്പിൽ രണ്ടാമനായി സെമിയിലെത്താം. വമ്പൻ മാർജിനിൽ ജയിച്ചാൽ അഫ്ഗാനും സെമി സാധ്യതയുണ്ട്. ന്യുസിലാൻഡ് പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യയ്ക്ക് സെമി സാധ്യതകൾ സജീവമാകും. സമ്മർദമില്ലാതെ ബാറ്റ്‌ചെയ്യുന്ന മുൻനിര ബാറ്റർമാരും റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്‌മാൻ സ്പിൻ ത്രയവുമാണ് അഫ്ഗാന്റെ കരുത്ത്. അതേസമയം, ക്യാപ്റ്റൻ കെയിൻ വില്യംസൺ, മാർട്ടിൻ ഗുപ്ടിൽ എന്നീ ബാറ്റർമാരും ഡാരിൽ മിച്ചൽ, ഗ്ലേൻ ഫിലിപ്‌സ്, ജിമ്മി നീഷാം എന്നീ അൾറൗണ്ടർമാരും ബോൾട്ടും സൗത്തിയും സോധിയും ഫോമിലുള്ളത് ന്യൂസിലൻഡിന് സാധ്യത കൂട്ടുന്നു.

പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പാകിസ്താനും അവസാന സ്ഥാനക്കാരായ സ്‌കോട്ട്‌ലൻഡും തമ്മിലാണ് രണ്ടാം മത്സരം. കരുത്തിലും അനുഭവ സമ്പത്തിലും പാകിസ്താനാണ് ബഹുദൂരം മുന്നിൽ. എന്നാലും പോരാടാനുറച്ചാകും സ്‌കോട്ടിഷ് പടയുടെ വരവ്. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ചാമ്പ്യൻമാരായി എത്തിയവർക്ക് അവസാന മത്സരം ജയിക്കാനായാൽ തലയുയർത്തി മടങ്ങാം.ബാറ്റിങിലും ബൗളിങിലും ഒരേപൊലെ മികവ് പുലർത്തുന്ന പാകിസ്താൻ സെമിഫൈനലിന് മുമ്പ് വമ്പൻ ജയം നേടി ആത്മവിശ്വാസം വർധിപ്പിക്കാനാകും ശ്രമിക്കുക.

TAGS :

Next Story