Quantcast

'ഹെറ്റ്മെയര്‍ ഓണ്‍ ഫയര്‍'; ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി

MediaOne Logo

Roshin

  • Published:

    4 Oct 2021 5:38 PM GMT

ഹെറ്റ്മെയര്‍ ഓണ്‍ ഫയര്‍; ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
X

ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 2 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഷിമോണ്‍ ഹെറ്റ്മെയറിന്‍റെ തര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്

ഡല്‍ഹിയുടെ തുടക്കം മികച്ചതായിരുന്നു. ഫോമിലുള്ള ശിഖര്‍ ധവാന്‍ 39 റണ്ണെടുത്തു. 15 ഓവറില്‍ 99 റണ്ണിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഡല്‍ഹിയെ ഷിമോന്‍ ഹെറ്റ്മെയറാണ് അവസാന ഓവറുകളില്‍ പുതുജീവന്‍ നല്‍കിയത്. ഹെറ്റ്മെയര്‍ പുറത്താകാതെ 28 റണ്ണെടുത്തു. ചെന്നൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 13 റണ്‍ വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ നേടി. ദീപക് ചഹാര്‍ ജോഷ് ഹെയ്സല്‍വുഡ്, ബ്രാവോ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അമ്പാട്ടി റായിഡുവിന്‍റെ അര്‍ദ്ദസെഞ്ച്വറിയാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 20 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ചെന്നൈയെ ധോണിയെ കൂട്ടുപിടിച്ച് റായിഡു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ചെന്നൈക്കായി ആദ്യ മത്സരം കളിച്ച റോബിന്‍ ഉത്തപ്പ 19 റണ്ണെടുത്തു. ഡല്‍ഹിക്കായി 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത അക്സര്‍ പട്ടേലാണ് ചെന്നൈയെ ചെറിയ സ്കോറില്‍ തളച്ചിടാനുള്ള പ്രധാന കാരണം. ആവേശ് ഖാന്‍, അശ്വിന്‍, നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്തത്തി.

സ്കോര്‍

ചെന്നൈ സൂപ്പര്‍ കിങ്സ് : 136/5

ഡല്‍ഹി ക്യാപിറ്റല്‍സ് : 139/7

TAGS :

Next Story