Quantcast

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്‍റെ പിന്‍ഗാമിയായി റബാദയുണ്ട്: ഡെയില്‍ സ്റ്റെയിന്‍

നിലവില്‍ ലോക ടെസ്റ്റ് ബൗളിംഗ് റാങ്കില്‍ ഒന്നാമതാണ് റബാദ.

MediaOne Logo

Web Desk

  • Published:

    5 Sep 2021 2:38 PM GMT

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്‍റെ പിന്‍ഗാമിയായി റബാദയുണ്ട്: ഡെയില്‍ സ്റ്റെയിന്‍
X

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ തന്റെ പിന്‍ഗാമിയായി കാഗിസോ റബാദയെ പ്രഖ്യാപിച്ച് മുന്‍ താരം ഡെയില്‍ സ്റ്റെയിന്‍. ടീമിലെ ഏറ്റവും വലിയ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായി റബാദ മാറുമെന്നും സ്റ്റെയിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായിരുന്ന സ്റ്റെയിന്‍ കഴിഞ്ഞ ദിവസമാണ് കളി മതിയാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായിരുന്ന ഷോണ്‍ പൊള്ളോക്കിന്റെ 421 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് തകര്‍ത്ത ഡെയില്‍ സ്‌റ്റെയിന്‍, 93 മത്സരങ്ങളില്‍ നിന്നായി 22.95 ശരാശരിയില്‍ 439 വിക്കറ്റുകളാണ് പിഴുതത്. 2018ല്‍ പാക് താരം ഫകര്‍ സമാനെ പുറത്താക്കിയാണ് സ്റ്റെയിന്‍ ഏറ്റവും വലിയ ദക്ഷിണാഫിക്കന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായത്. പരിക്കിന്റെ പിടിയില്‍ പെട്ട താരം ഏറെ കാലം കളത്തിന് പുറത്തിരിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് സ്റ്റെയിന്‍ അവസാനമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.

റബാദയുടെ പ്രകടനത്തില്‍ മതിപ്പുള്ളതായി പറഞ്ഞ സ്റ്റെയിന്‍, കോവിഡ് പ്രതിസന്ധിക്കിടയില്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് തന്റെ റെക്കോര്‍ഡ് മറികടക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു. റബാദ വിക്കറ്റ് മെഷീനാണ്. തുടച്ചയായി മത്സരങ്ങള്‍ ലഭിക്കുകയാണങ്കില്‍ റബാദക്ക് ഒന്നാം നമ്പര്‍ താരമായി ഉയരാന്‍ നിഷ്പ്രയാസം സാധിക്കുമെന്നും സ്റ്റെയിന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ ക്യാംപിലെ മുന്നണി പോരാളിയായ റബാദ, 47 ടെസ്റ്റുകളില്‍ നിന്ന് 22.75 ശരാശരിയില്‍ 213 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. നിലവില്‍ ലോക ടെസ്റ്റ് ബൗളിംഗ് റാങ്കില്‍ ഒന്നാമതാണ് റബാദ.

ഇന്നും ക്രിക്കറ്റില്‍ സജീവമായി തുടരുകയും ഫോം നിലനിര്‍ത്തുകയും ചെയ്യുന്ന ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ കുറിച്ചും ഡെയില്‍ സ്റ്റെയിന്‍ മതിപ്പ് രേഖപ്പെടത്തി. മുപ്പതുകളുടെ ദുഷ്‌കരമായ സമയത്തും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന ആന്‍ഡേഴ്‌സണും ഇമ്രാന്‍ താഹിറും മികച്ച അത്‌ലറ്റുകളാണെന്ന് സ്റ്റെയിന്‍ പറഞ്ഞു.

TAGS :

Next Story