Quantcast

ധവാന് എന്താണ് അവിടെ പണി? ഇന്ത്യയുടെ ഓപ്പണിങ് റോളിലേക്ക് പറ്റില്ലെന്ന് ജഡേജ

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ പരമ്പരക്കുള്ള ടീമിനെ ധവാനാണ് നയിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    24 July 2022 5:29 AM GMT

ധവാന് എന്താണ് അവിടെ പണി? ഇന്ത്യയുടെ ഓപ്പണിങ് റോളിലേക്ക് പറ്റില്ലെന്ന് ജഡേജ
X

മുംബൈ: രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ഓപ്പണിങ് റോളിലേക്ക് വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ അനുയോജ്യനല്ലെന്ന് മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ പരമ്പരക്കുള്ള ടീമിനെ ധവാനാണ് നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പരയിൽ ധവാനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് 'ആകെ ആശയക്കുഴപ്പത്തിലാണെന്നാണ് ജഡേജ പറയുന്നത്. ശിഖർ ധവാനെ സംബന്ധിച്ച് ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. അവൻ അവിടെ എന്താണ് ചെയ്യുന്നത്? 6 മാസം മുമ്പ് അവനെ പുറത്താക്കിയതല്ലെ- ജഡേജ ചോദിക്കുന്നു.

രോഹിത്തിന്‍റെ ആക്രമണോത്സുക ക്രിക്കറ്റില്‍ ധവാന് സ്ഥാനമില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ധവാനെ വീണ്ടും ടീമിലെടുക്കുകയും ഇംഗ്ലണ്ടില്‍ ഏകദിനങ്ങളില്‍ കളിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വിന്‍ഡീസിനെതിരെ വീണ്ടും ധവാനെ നായകനാക്കി. ഇതുകൊണ്ട് എന്താണ് അവര്‍ അര്‍ത്ഥമാക്കുന്നത്. ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ ധവാന് ഇടമുണ്ടോ. രോഹിത് ശര്‍മ പറഞ്ഞത് അനുസരിച്ച് ഇന്ത്യ അക്രമണോത്സുക ക്രിക്കറ്റിന്‍റെ പാതയിലാണ്. തീര്‍ച്ചയായും ധവാന് അവിടെ ഇടമുണ്ടെന്ന് കരുതുന്നില്ല. വിന്‍ഡീസിനെതിരെ 97 റണ്‍സടിച്ചെങ്കിലും ദുര്‍ബലമായൊരു ബൗളിംഗ് നിരക്കെതിരെ അതില്‍ കൂടുതല്‍ നേടാമായിരുന്നുവെന്നും ജഡേജ പറഞ്ഞു.

അതേസമയം ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. തുടര്‍ജയത്തോടെ പരമ്പര നേട്ടമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജു സാംസണ് ഇന്നും ടീമില്‍ ഇടമുണ്ടാകും.ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയത്. നായകന്‍ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയാസ് അയ്യരുമെല്ലാം അര്‍ദ്ധസെഞ്ചുറികള്‍ നേടിയിരുന്നു.

Summary- Jadeja feels Dhawan doesn't fit into Rohit's aggressive brand of cricket

TAGS :

Next Story