Quantcast

എന്താണ് ദിനേശ് കാർത്തികിന്റെ ഹെൽമറ്റിന് പ്രത്യേകത?

എന്തെങ്കിലും പ്രത്യേകതയുണ്ടായിട്ടാണോ കാര്‍ത്തിക് ഇത്തരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    6 April 2022 5:59 AM GMT

എന്താണ് ദിനേശ് കാർത്തികിന്റെ ഹെൽമറ്റിന് പ്രത്യേകത?
X

ബാംഗ്ലൂര്‍: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണില്‍ മികച്ച ഫോമിലാണ് ബാംഗ്ലൂർ റോയൽചാലഞ്ചേഴ്‌സ് താരം ദിനേശ് കാർത്തിക്. തോറ്റുപോയൊരു കളി എങ്ങനെ ജയിക്കാം എന്നത് ദിനേശ് കാർത്തിക് പല തവണ കാണിച്ചുതന്നിട്ടുണ്ട്. ബംഗ്ലാദേശിനെതിരാ നിദാഹാസ് ട്രോഫി ക്രിക്കറ്റിൽ ഒറ്റയ്ക്ക് കളി ജയിപ്പിച്ച ദിനേശ് കാർത്തികിനെ ആരും മറന്നിട്ടില്ല. ഈ സീസൺ ഐപിഎല്ലിലും തന്റെ ഫോം ആവർത്തിക്കുകയാണ് ദിനേശ് കാർത്തിക്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു കാർത്തികിന്റെ അവസാന ' ആറാട്ട്' . 23 പന്തിൽ 44 റൺസ് നേടിയ കാർത്തിക് ഈ സീസണിൽ ഒരിക്കൽ കൂടി ബാംഗ്ലൂരിന്റെ രക്ഷകനാകുകയായിരുന്നു. അതേസമയം ക്രിക്കറ്റ് കളിക്കാനെത്തുന്ന കാർത്തിക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ബാറ്റ് ചെയ്യുമ്പോഴും കീപ്പ് ചെയ്യുമ്പോഴും വ്യത്യസ്തമാണ് കാർത്തികിന്റെ രീതി. അതിലൊന്നാണ് ഉപയോഗിക്കുന്ന ഹെൽമറ്റ്. കാര്‍ത്തികിന്റെ ഹെല്‍മറ്റ് കാര്യത്തില്‍ നിരവധി പേരാണ് അന്വേഷണവുമായി എത്തിയിരിക്കുന്നത്. എന്തെങ്കിലും പ്രത്യേകതയുണ്ടായിട്ടാണോ കാര്‍ത്തിക് ഇത്തരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

എന്താണ് കാർത്തിക് ഉപയോഗിക്കുന്ന ഹെൽമറ്റിന്റെ പ്രത്യേക? അതിന് വല്ല കാരണവുമുണ്ടോ?

സാധാരണ കളിക്കാർ ഉപയോഗിക്കുന്ന പരമ്പരാഗത ഹെൽമറ്റ് ധരിച്ചല്ല കാർത്തിക് ബാറ്റ് ചെയ്യാറ്. ലൈറ്റ് വൈയിറ്റ് വിഭാഗത്തിൽ പെടുന്ന ഹെൽമറ്റ് എന്നാണ് പൊതുവെ ഇത്തരം ഹെൽമറ്റുകളെ വിശേഷിപ്പിക്കാറ്. ബേസ്‌ബോളിൽ ഉപയോഗിക്കുന്നത് പോലുള്ള ഹെൽമറ്റാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ഇത്തരം ഹെൽമറ്റുകൾ അനുവദനയീമാണ്. ധരിക്കാൻ എളുപ്പം എന്ന നിലയിലാണ് ഈ ഹെൽമറ്റുകൾ ഉപയോഗിക്കുന്നത്. ഓരോ കളിക്കാരന്റെയും താൽപര്യത്തിന് അനുസരിച്ചാണ് ഹെൽമറ്റുകൾ തെരഞ്ഞെടുക്കുന്നത്. കാര്‍ത്തികും ഇങ്ങനെയാണ് ഉപയോഗിക്കുന്നത്.

കാര്‍ത്തിക് മാത്രമല്ല മറ്റു കളിക്കാരും...

ദിനേശ് കാർത്തിക് മാത്രമല്ല, വേറെ കളിക്കാരും ഇത്തരത്തിലുള്ള ഹെൽമറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നപ്പോൾ കാർത്തികിന്റെ സഹതാരമായിരുന്ന രാഹുൽ ത്രിപാഠി(നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ)ഇത്തരത്തിലുള്ള ഹെൽമറ്റ് ബാറ്റിങ്ങിനിറങ്ങുമ്പോൾ ഉപയോഗിച്ചിരുന്നു. മുൻ ശ്രീങ്കൻ താരം കുമാർ സംഗക്കാര, ഇംഗ്ലണ്ടിന്റെ ജയിംസ് ടെയ്‌ലർ എന്നിവരും ഇത്തരത്തിലുള്ള ഹെൽമറ്റുകൾ ഉപയോഗിച്ചിരുന്നു.

Summary: Why is Dinesh Karthik's helmet different from other batters?

TAGS :

Next Story