Quantcast

ദുലീപ് ട്രോഫിയിൽ എതിർടീം മീറ്റിങ്ങിലേക്ക് 'നുഴഞ്ഞുകയറി' ഋഷഭ് പന്ത്; വീഡിയോ വൈറൽ

ആദ്യ ഇന്നിങ്‌സിൽ ഏഴ് റൺസെടുത്ത് പുറത്തായ പന്ത് രണ്ടാം ഇന്നിങ്‌സിൽ 61 റൺസുമായി മികച്ച പ്രകടനം നടത്തിയിരുന്നു

MediaOne Logo

Sports Desk

  • Updated:

    2024-09-08 10:07:42.0

Published:

8 Sept 2024 3:34 PM IST

Rishabh Pant infiltrates opposition team meeting in Duleep Trophy; The video went viral
X

ബെംഗളൂരു: ദുലീപ് ട്രോഫി ടൂർണമെന്റിലെ നാലാംദിനം. ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ എ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ സെഷനിൽ ഇറങ്ങും മുൻപ് ടീം മീറ്റിങിനായി ഒത്തുചേർന്നു. ഇവിടേക്ക് നീല ട്രെയിനിങ് ജഴ്‌സിയിട്ടൊരാൾ 'നുഴഞ്ഞുകയറി'. ഇന്ത്യ ബി താരം കൂടിയായ ഋഷഭ് പന്ത്. എതിർ ടീം പ്ലെയറായിട്ടും ഇന്ത്യ എ താരങ്ങൾ പന്തിനെ സ്വീകരിച്ചു. ക്യാപ്റ്റൻ ഗിൽ നൽകിയ നിർദേശങ്ങളെല്ലാം കേട്ട എതിർ ടീം താരം പന്ത് പിന്നീട് ഡഗൗട്ടിലേക്ക് മടങ്ങി. ആരാധകർക്കും കമന്ററി ബോക്‌സിലും ഏറെ കൗതുകം പകരുന്നതായി ഈ സംഭവം. എല്ലാവരിലും ചിരി പടർത്തുന്നതായി പന്തിന്റെ ഈ പെരുമാറ്റം.

. ''ഇന്ത്യ എ ടീമിനൊപ്പം നിൽക്കുന്ന ആ താരം ആരാണ്, പ്ലാൻ ചോർത്താനായി വന്നിരിക്കുന്നയാളാണോ'' കമന്ററി ബോക്‌സിൽ നിന്ന് ചോദ്യമുയർന്നു. 2022 ഡിസംബറിൽ നടന്ന വാഹനാപകടത്തിന് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് കൂടിയാണ് ദുലീപ് ട്രോഫി.

ആദ്യ ഇന്നിങ്‌സിൽ ഏഴ് റൺസിന് പുറത്തായ ഡൽഹിക്കാരൻ, രണ്ടാം ഇന്നിങ്‌സിൽ 61 റൺസുമായി മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യയുടെ വരുന്ന ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീം സെലക്ഷൻ ദുലീപ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കിയാരിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

TAGS :

Next Story